തന്റെ പാട്ടുകള്‍ പാടണമെന്നുള്ളവര്‍ റോയല്‍റ്റി നല്‍കണമെന്നു ഇളയരാജ : ഇനിയും പാടുമെന്ന് വെല്ലുവിളിച്ച് എസ്.പി.ബി.

ചെന്നൈ: തന്റെ പാട്ടുകള്‍ പൊതുവേദിയില്‍ പാടരുതെന്നും പാടണമെന്നുള്ളവര്‍ റോയല്‍റ്റി നല്‍കണമെന്നുമുള്ള ഇളയരാജയുടെ നിലപാട് വലിയ വിവാദമായിരുന്നു. എസ്പി ബാലസുബമണ്യം, ചിത്ര എന്നിവര്‍ക്കെതിരെയൊക്കെ ഇളയരാജ നോട്ടീസയച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് എസ്പിബി.

ഇളയരാജയുടെ പാട്ടുകളില്‍ താനും ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഗാനങ്ങള്‍ പൊതുവേദിയില്‍ പാടുന്നതില്‍ തെറ്റൊന്നുമില്ല. ഇനിയും അദ്ദേഹത്തിന്റെ പാട്ടുകള്‍ വേദികളില്‍ പാടും എസ്പിബി പറഞ്ഞു.

ഇളയരാജ കഴിഞ്ഞ വര്‍ഷം അയച്ച നോട്ടീസില്‍ തന്റെ മകന്റെ കമ്പനിയും ഇളയരാജയും തമ്മിലാണ് കേസ് നടക്കുന്നത്. തനിക്ക് അതുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. പാട്ടുകള്‍ തന്റെ അനുമതിയില്ലാതെ പാടുന്നത് പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമാണെന്നും നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും കനത്ത തുക നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് ഇളയരാജ പറഞ്ഞത്. ഇതിനെതിരെ ഗായകരുള്‍പ്പെടെ നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. .ഗായകര്‍ പൊതു വേദികളില്‍ ആലപിക്കുന്ന ഗാനങ്ങള്‍ക്ക് പോലും റോയല്‍റ്റി ആവശ്യപ്പെടുന്നത് തീര്‍ത്തൂം ശുഷ്കമായ നിലപാടായാണ് പൊതുവേയുള്ള വിലയിരുത്തല്‍.

Comments are closed.