ദുരിത ബാധിതര്‍ക്ക് കൈതാങ്ങായി ‘റിയല്‍ സൂപ്പര്‍സ്റ്റാര്‍’ സന്തോഷ് പണ്ഡിറ്റ് വീണ്ടും ; സഹായം നല്കിയത് ഫേസ്ബുക്കില്‍ ലഭിച്ച സന്ദേശം കണ്ടിട്ട് !

കേരളം നേരിട്ട ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം വിതച്ച കെടുതികളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടും. തന്റെ ഫേസ് ബുക്കിലൂടെ ആവശ്യം അറിയിച്ച കുട്ടനാട്ടിലെ കൈനകരി പ്രദേശത്തെ വീട്ടുകാര്‍ക്ക് കിടക്കയും തലയണയും മറ്റ് ആവശ്യവസ്തുക്കളുമായി സന്തോഷ് പണ്ഡിറ്റ് പാഞ്ഞെത്തി. തനിക്ക് കലാപ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന തുകയില്‍ ഒരു വിഹിതം ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്ക് മാറ്റി വയ്ക്കാന്‍ സന്തോഷ് നിരന്തരം ശ്രദ്ധിക്കുന്നുണ്ട്. നാളിതുവരേക്കും നിരവധി നിര്‍ദ്ധനാരാണ് ആ വലിയ മനസ്സിന്‍റെ കാരുണ്യസ്പര്‍ശം നേരിട്ടറിഞ്ഞിട്ടുള്ളത്.

സഹായഹസ്തവുമായി എത്തിയ സന്തോഷിന് മുമ്പില്‍ തങ്ങളുടെ കൂടിവെള്ള പ്രശ്നത്തെ കുറിച്ചു വിവരിച്ച നാട്ടുകാര്‍ക്ക് തന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് തന്നാലാവുന്നത് ചെയ്യാമെന്ന ഉറപ്പ് നല്‍കിയിട്ടാണ് പണ്ഡിറ്റ് മടങ്ങിയത്. ഇതുകൊണ്ടുമാത്രമവസാനിക്കുന്നില്ല സന്തോഷ് പണ്ഡിറ്റിന്റെ സേവന പ്രവര്‍ത്തനങ്ങള്‍. താന്‍ ഉടന്‍ തന്നെ സഹായങ്ങളുമായി വയനാട്ടിലേക്ക് തിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

തന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സേവനപ്രവര്‍ത്തനങ്ങളുമായി മുന്‍പന്തിയില്‍ മുന്നേറുന്ന ഇദ്ദേഹം തന്നെയാണ് ‘റിയല്‍ സൂപ്പര്‍ സ്റ്റാര്‍’ എന്നു നമുക്ക് നിസ്സംശയം പറയാം. റിയല്‍ സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിന് Cine Times Media യുടെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.

Comments are closed.