പുതുമുഖ താരങ്ങളുമായി ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗവിലെ ‘ഫ്രീക്ക് പെണ്ണെ’ എന്ന ഗാനത്തിന് ഡിസ്ലൈക്കുകളുടെ പ്രളയം. യൂട്യൂബില്‍ വ്യാഴാഴാച റിലീസ് ചെയ്ത ഗാനം ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതായി തകര്‍ത്തോടുകയാണ്. ഇതിനോടകം മൂന്ന് മില്യണ്‍ വ്യൂവ്സ് നേടികഴിച്ചു ഗാനം.
പാട്ട് പുറത്തിറങ്ങിയ ശേഷം കണ്ടവര്‍ മത്സരിച്ചു ഡിസ് ലൈക് ചെയ്തു വിമര്‍ശനം ഉന്നയിച്ചപ്പോള്‍ പാട്ട് യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതായി മാറി.
“പാട്ട് പുറത്തിറങ്ങി 10 മണിക്കൂറിനുള്ളില്‍ പന്ത്രണ്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. ഇതൊരു അപൂര്‍വ്വ റെക്കോര്‍ഡ് ആണെന്നും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച എല്ലാ പ്രേക്ഷകര്‍ക്കും നന്ദി പറയുന്നു” പരിഹാസരൂപേണ സംവിധായകന് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.
സത്യത്തില്‍ ഡിസ് ലൈക് അടിച്ചു പ്രതിഷേധിച്ചവര്‍ ആണ് ഗാനം വൈറല്‍ ആക്കാന്‍ സഹായിച്ചത്. ലൈക് ആണേലും ഡിസ് ലൈക് ആണേലും യൂടൂബ് അല്‍ഗൊരിതം അത് ഇംപ്രെഷന്‍ ആയിട്ടാകും വിലയിരുത്തുക. അതാണ് ഗാനം നിമിഷനേരം കൊണ്ട് വൈറലാകാന്‍ കാരണമായത്.ഇതിനോടകം നിരവധി ട്രോളുകളുകളാണ് സോഷ്യല്‍ മീഡിയയില്‍ പാട്ടിനെകുറിച്ച് ഇറങ്ങിയത്.
സത്യജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹമാന് ഈണമിട്ടിരിക്കുന്ന പാട്ട് സത്യജിത്ത് , നീതു നടുവത്തേട്ട് എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്.
Comments are closed.