വന്‍ പ്രാധാന്യത്തോടെ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് രാജ്യാന്തര മാധ്യമങ്ങളിലും

ഇന്ത്യയില്‍ ആദ്യമായാണ് ഒരു ബിഷപ്പ് അറസ്റ്റിലാകുന്നത് അതും പീഡനക്കേസില്‍ എന്നത് ആഗോള സഭയേയും ഞെട്ടിച്ചിരിക്കുകയാണ്. ആഗോള കത്തോലിക്ക സഭ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പുരോഹിതര്‍ക്ക് എതിരായി തുടരെ തുടരെ ഉയര്‍ന്നു വരുന്ന ലൈംഗീക ആരോപണങ്ങള്‍. ഇതിനിടെ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് അതേ പ്രധാന്യത്തോടെ ലോക മാധ്യമങ്ങളില്‍ നിറയുകയായിരുന്നു.

ബിബിസി, സിഎന്‍എന്‍, ഡെയ്‌ലി മെയില്‍, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ ജസീറ, റോയിട്ടേഴ്‌സ് തുടങ്ങിയ രാജ്യാന്തര മാധ്യമങ്ങള്‍ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തി. ഇന്ത്യയിലേയും കേരളത്തിലേയും ക്രിസ്ത്യാനികളുടെ ചരിത്രം ഉള്‍പ്പെടെ വിവരിച്ചാണ് അറസ്റ്റ് വാര്‍ത്ത ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ബിഷപ്പിനെതിരെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നിരത്തിലിറങ്ങിയ പ്രതിഷേധ സമരത്തിന്‍റെ ചിത്രങ്ങള്‍ വെച്ചാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട ചെയ്തത്. ബിഷപ്പിന്റെ ആസ്ഥാന മന്ദിരത്തില്‍ എത്തിയെങ്കിലും ആരും പ്രതികരണം നല്‍കിയില്ലെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

രാജ്യാന്തര മാധ്യമങ്ങളിലെ വാര്‍ത്താ ലിങ്കുകള്‍ ചുവടെ

CNN
BBC News
Daily Mail
Daily Mail
The Newyork Times

Comments are closed.