എല്ലാ തെന്നിന്‍ഡ്യന്‍ റെക്കോര്‍ഡുകളും കടത്തി വെട്ടി ആഗോളശ്രദ്ധനേടുകയാണ് തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരു പോലെ പ്രിയങ്കരിയായ നടി സായ് പല്ലവിയുടെ നൃത്തം കൊണ്ട് ശ്രദ്ധേയമായ ഫിദ സിനിമയിലെ ‘വെച്ചിണ്ടേ’ എന്ന ഗാനം. പതിനഞ്ചു കോടിയിലധികം പേര് ഇതിനകം പാട്ട് കണ്ടു കഴിഞ്ഞു. നാലു ലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചു. ഇത്രയധികം കാഴ്ചക്കാരുണ്ടാകുന്ന ആദ്യ തെന്നിന്ത്യന്‍ ഗാനവും ഇതാണ്.സായി പല്ലവി അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ആരാധകര്‍. ഫിദ സിനിമയും സൂപ്പര്‍ ഹിറ്റായിരുന്നു. ബാഹുബലിയുടെ ടൈറ്റില്‍ ട്രാക്കാണ് രണ്ടാം സ്ഥാനത്തുള്ളത്. 12 കോടി പേരാണ് ഇത് കണ്ടത്. ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ഫിദയില്‍ സായ് പല്ലവിയും വരുണ്‍ തേജയുമാണ് താരങ്ങള്‍. 2017 സെപ്തംബര്‍ 23നു യൂട്യൂബ് റിലീസ് ചെയ്ത ഗാനമാണ് ഒരു വര്‍ഷം കൊണ്ട് റിക്കോര്‍ഡ് ഇട്ടിരിക്കുന്നത്.
Comments are closed.