‘നാൻ പെറ്റ മകൻ’ : രക്തസാക്ഷി അഭിമന്യുവിന്‍റെ ജീവിതം സിനിമയാകുന്നു

ക്യാംപസ് ഫ്രണ്ടിന്‍റെ കൊലകത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ച മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു. നാൻ പെറ്റ മകൻ എന്നാണ് സിനിമയുടെ പേര്.

എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിന്റെ മൃതദേഹത്തിന് അടുത്തു നിന്നുള്ള അമ്മ പൂവതിയുടെ കരച്ചിൽ ആരും മറന്നിട്ടുണ്ടാകില്ല. പൂവതിയുടെ വാക്കുകൾ തന്നെയാണ് സിനിമയുടെ പേര്.. നടൻ മിനോൺ ആണ് അഭിമന്യുവായെത്തുന്നത്. ചിത്രത്തിന്റെ ആദ്യ മോഷൻ പോസ്റ്റർ പ്രകാശനത്തിന് അഭിമന്യുവിൻറെ അച്ഛൻ മനോഹരനും അമ്മ പൂവതിയും ബന്ധുക്കളും വട്ടവടയിൽ നിന്നുള്ള നാട്ടുകാരുമെത്തി.

പാട്ടും കവിതയുമായി മഹാരാജാസിൽ നിറഞ്ഞുനിന്ന് ഒടുവിൽ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവിതം സിനിമയാക്കുന്നത് സംവിധായകൻ സജി എം പാലമേലാണ്. . ഇന്ദ്രൻസ്,സരയു തുടങ്ങിയവരും ചിത്രത്തിലുണ്ട്. എംഎ ബേബി, പന്ന്യൻ രവീന്ദ്രൻ അടക്കമുള്ള നേതാക്കളും ചടങ്ങിനെത്തി. ചിത്രം നവംബറിൽ തിയറ്ററുകളിലെത്തും.

Comments are closed.