മണിക്കൊപ്പം അഭിനയിക്കാന്‍ വിസമ്മദിച്ച നടിയെകുറിച്ചും വിനയന് ചിത്രത്തില്‍ പുനസൃഷ്ടിക്കുന്നു !!
കലാഭവന്‍ മണിയുടെ ജീവിതം പ്രമേയമാക്കി സംവിധായകന് വിനയന് ഒരുക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി റിലീസിനൊരുങ്ങുകയാണ്. മണിയുടെ ജീവിതകഥ തന്നെയാണ് സിനിമയിലും പ്രതിപാദിക്കുന്നത്. 2002-ല്‍ പുറത്തിറങ്ങിയ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം മണി കറുത്തതായതിനാല്‍ ഒപ്പം അഭിനയിക്കില്ലെന്ന് മലയാളത്തിലെ പ്രമുഖ നടി പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ സംഭവം മണി അന്ന് സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും മണിയോട് അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം സത്യമാണെന്ന് പറഞ്ഞിരുന്നു.
സംഭവം സത്യമാണെന്ന് സ്ഥിരീകരിച്ച സംവിധായകന് വിനയന് ഈ സംഭവത്തെ തന്റെ സിനിമയില്‍ ആവിഷ്കരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. മണി ജീവിതത്തില്‍ നേരിട്ട ഈ സംഭവത്തെ ചാലക്കുടിക്കാരന്‍ ചങ്ങാതിയിലും ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് വിനയന് പറയുന്നിതിങ്ങനെ…
മണിയെ നായകനാക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ലെന്നു പറഞ്ഞ മലയാളത്തിലെ പ്രമുഖ നടന്മാരും നടിമാരുമുണ്ട്. എന്നാല്‍ സിനിമയില്‍ മണിയുടെ ഉയര്‍ച്ച കണ്ട് ഇവരൊക്കെ പിന്നീട് മണിയെ ചേര്‍ത്തുപിടിക്കുകയും മണിയുടെ ആളാണെന്നു പറയാന്‍ പരസ്പരം മത്സരിക്കുകയും ചെയ്തു.
അങ്ങനെ മണിയുടെ കൂടെ അഭിനയിക്കില്ലെന്നു പറഞ്ഞ ഒരു സഹപ്രവര്‍ത്തകയെ കാണുന്ന രംഗം ചാലക്കുടികാരന്‍ ചങ്ങാതിയില്‍ പുനസൃഷ്ടിക്കുന്നുണ്ടെന്ന് വിനയന് പറയുന്നു. പണ്ടു സഹായിച്ചിട്ടുള്ള മണിക്കേറെ ഇഷ്ടപ്പെട്ട മലയാളത്തിലെ പ്രമുഖ അഭിനേത്രി മുന്നില്‍ വരുമ്പോള്‍ മണി അവരോട് സംസാരിക്കുന്നതാണ് ഈ സീന്‍.
കൊച്ചിയിലെ പ്രമുഖ ഹോട്ടലിന്റെ റൂഫ് ടോപ്പിലെ സ്വിമ്മിങ് പൂളിന്റെ അരികില്‍വച്ചാണ് ഇരുവരും തമ്മിലുള്ള സീന്‍ എടുത്തിരിക്കുന്നത്. പ്രകാശ് കുട്ടിയാണ് ഛായഗ്രാഹകന്‍. സീന്‍ എന്താണെന്ന് പഠിച്ചിട്ട് അതിനനുസരിച്ച് കൃത്യമായി ലൈറ്റ്അപ് ചെയ്യുന്ന ആളാണ് പ്രകാശ് കുട്ടിയെന്ന് വിനയന് പറഞ്ഞു. ഹൈദരാബാദില്‍ നടക്കുന്ന രംഗമായാണ് അത് ചിത്രീകരിച്ചിരിക്കുന്നത്.
അവസാനകാലഘട്ടങ്ങളിലും അവസരമുണ്ടായിട്ടും മണി സിനിമയില്‍ അഭിനയിക്കാന്‍ പോയില്ലായിരുന്നു. മാനസികസമ്മര്‍ദം നേരിടുന്ന അവസ്ഥയില്‍ മണി കടന്നുപോകുന്നതായി സിനിമയില്‍ ചിത്രീകരിക്കുന്നുണ്ട്. ചിത്രത്തിലെ പ്രമുഖ നടിയായി വേഷമിടുന്നത് ഹണി റോസാണ്. കവിത എന്നാണ് ഹണി റോസ് ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്.
തന്റെ കറുപ്പ് നിറത്തെക്കുറിച്ച് ചെറിയ കോംപ്ലെക്സ് ഉണ്ടായിരുന്നു മണിക്ക്. എന്തു കൊണ്ടാണ് അന്ന് തനിക്കൊപ്പം അഭിനയിക്കാതിരുന്നത് എന്ന് ഹണി റോസിന്റെ കഥാപാത്രത്തോട് ചോദിക്കുന്നതാണ് ആ സീനില്‍ കാണിച്ചിട്ടുള്ളത്. നടിയെ ഒരുപാട് സഹായിച്ച ആളാണ് മണി. അവരെ തെലുങ്കിലേയ്ക്ക് പരിഗണിച്ചതും മണി തന്നെയാണ്. പിന്നീട് തെലുങ്കിലെ മുന്‍നിര നായികയായി ആ നടി മാറുകയും ചെയ്തു.
Comments are closed.