കാമുകന്‍റെ ആത്മഹത്യക്കു ശേഷം വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച നടിയെ കാണാനില്ല

ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന നടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം കാണാനില്ലെന്ന് പരാതി. സീരിയല്‍ നടി നിലാനിയെയാണ് കാണാതായത്. ചെന്നൈ റോയാപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. മുന്‍ കാമുകന്‍ ഗാന്ധി ലളിത്കുമാര്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതോടെ വിവാദത്തില്‍പ്പെട്ട നടി കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. നടിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

ലളിത് കുമാറിനെതിരെ നിലാനി പോലീസില്‍ പരാതി നല്‍കിയതിന് പിറ്റേ ദിവസമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. മൂന്നു വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് വേര്‍പിരിഞ്ഞെങ്കിലും ലളിത് ഭീഷണിപ്പെടുത്തിയിരുന്നു. ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഇതോടെയാണ് നടി പരാതി നല്‍കിയത്. ലളിതിന്റെ ആത്മഹത്യയില്‍ തനിക്ക് പങ്കില്ലെന്നും നടി പറഞ്ഞിരുന്നു.

എന്നാല്‍ ആത്മഹത്യയ്ക്ക് കാരണം നടിയാണെന്ന തരത്തില്‍ പ്രചരണമുണ്ടായതോടെ പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് കീടനാശിനി കുടിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം രണ്ടു മക്കള്‍ക്കൊപ്പം ആശുപത്രി വിട്ട നടിയെ പിന്നീട് കാണാതാവുകയായിരുന്നു. വീട് പൂട്ടിയിരിക്കുകയാണ്. എവിടെ പോയെന്ന് അയല്‍ക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ അറിയില്ല. ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്.

Comments are closed.