‘ഞാന്‍ കുറച്ച് ഫെമിനിസ്റ്റാകും, ഈ ചോദ്യം നമ്മള്‍ ആണുങ്ങളോട് ചോദിക്കാറില്ല’ : യുവ നടി ഐശ്വര്യ

മായാനദി എന്ന ചിത്രത്തിലെ വേറിട്ട കാമുകി കഥാപാത്രം അപ്പുവായി എത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ യുവനടിയാണ് ഐശ്വര്യ. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി, വരത്തന്‍ തുടങ്ങി ചുരുക്കം ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രതീക്ഷ നല്‍കുന്ന പ്രകടനങ്ങളിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിച്ചു തുടങ്ങി കഴിഞ്ഞു ഐശ്വര്യ.

പ്രണയ നായികയുടെ മുഖം എളുപ്പത്തില്‍ ചേരുന്ന ഐശ്വര്യയ്ക്കും പ്രണയത്തെക്കുറിച്ച് സ്വപ്നങ്ങളുണ്ട്. ഒരു അഭിമുഖത്തില്‍ ഐശ്വര്യ മനസ്സു തുറന്നു. പ്രണയിച്ചു വിവാഹം കഴിക്കാന്‍ ഉദ്ദേശമുണ്ടെങ്കിലും വീട്ടുകാര്‍ എന്നെ കെട്ടിച്ചു വിടുമോ എന്നറിയില്ലെന്നും ഒരു കുസൃതി ചിരിയോടെ താരം പറയുന്നു.

കരിയറും കുടുംബ ജീവിതത്തിനാണോ പ്രാധാന്യമെന്ന ചോദ്യത്തിന് ‘ഞാന്‍ കുറച്ച് ഫെമിനിസ്റ്റാകും, ഈ ചോദ്യം നമ്മള്‍ ആണുങ്ങളോട് ചോദിക്കാറില്ല’ എന്നു പറഞ്ഞുകൊണ്ടാണ് മറുപടി നല്‍കിയത്.

”ഇത് രണ്ടും ഒരുമിച്ചാണ് പോകണ്ടത്. കരിയറും നല്ലൊരു രീതിയിലാകണം. അതുപോലെ തന്നെ സന്തോഷകരമായ ഒരു കുടുംബ ജീവിതവും വേണം. ആണ്‍പെണ്‍ ഭേദമന്യേ എല്ലാവരുടെയും ആഗ്രഹമാണ് ജീവിതത്തില്‍ ഒരു സമയമെത്തുമ്പോള്‍ സെറ്റില്‍ ആവണമെന്നത്. അങ്ങനെ ഒരാള്‍ കൂടെയുണ്ടാവണം. കുട്ടി ഉണ്ടാവണം. അത് മറ്റുള്ള എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നു. അത് ഒരിക്കലും കരിയര്‍ നഷ്ടപ്പെടുത്തിയിട്ടല്ല. കരിയറും മുന്നോട്ടു പോകും കുടുംബജീവിതവും മുന്നോട്ടു പോകും. പ്രണയിച്ചു വിവാഹം കഴിക്കാനാണ് ആഗ്രഹം. വീട്ടുകാര്‍ കെട്ടിച്ച് വിടമോ എന്നറിയില്ല”ഐശ്വര്യ പറഞ്ഞു.

Comments are closed.