സ്ത്രീയും പുരുഷനും ദൈവത്തിന് മുന്നില്‍ തുല്യര്‍; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് കമല്‍ഹാസന്‍

ചെന്നൈ: ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് നടന്‍ നടൻ കമൽഹാസൻ. ആരാധനയ്ക്ക് സ്ത്രീക്കും പുരുഷനുമുള്ള പ്രത്യേക സംവിധാനം എടുത്തുകളഞ്ഞ കോടതി വിധി ഏറ്റവും മികച്ചതെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണ്. ശബരിമലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുക തന്നെ വേണമെന്ന് കമൽഹാസൻ അഭിപ്രായപ്പെട്ടു.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് വന്നിരിക്കുന്നത് ചരിത്രവിധിയാണ്. സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കുന്നതിന് തടസങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി കഴിഞ്ഞു. ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നു.

ഭരണഘടനയുടെ 25 -ാം വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് ജൈവീക, മാനസീക ഘടകങ്ങൾ തടസ്സമല്ലെന്നും കോടതി വിശദമാക്കി. ശബരിമല ക്ഷേത്രത്തില്‍ ഇത്രനാളും നിലനിന്നിരുന്ന ആചാരങ്ങള്‍ സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനമാണ്.

കോടതിവിധിയുടെ പശ്ചാത്തലത്തില്‍ നിരവധി അഭിപ്രായങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. അനുകൂലിച്ചും, പ്രതികൂലിച്ചുമുള്ള വാദങ്ങള്‍ നവമാധ്യമങ്ങളില്‍ കത്തിക്കയറുകയാണ്. സ്ത്രീകളുടെ ‘വ്യക്തി’ എന്ന നിലയിലുള്ള അവകാശങ്ങളെ കുറിച്ച് ബോധ്യമുള്ളവര്‍ ഓരോരുത്തരും ഈ വിധിക്കായി കാത്തുനിന്നവരും, അതിനെ സ്വാഗതം ചെയ്യുന്നവരുമാണ്.

Comments are closed.