പ്രിയ പൂച്ചേ മടങ്ങിവരൂ, നിന്റെ ഉടമ നിന്നെ തേടി നാടുനീളെ അലയുകയാണ്, പൂച്ചയെ കൊണ്ട് ആശുപത്രിയില്‍ പോയി, ആശുപത്രിയിലെത്തിയപ്പോള്‍ പൂച്ച ഒളിച്ചോടി, പത്രപ്പരസ്യം കൊടുത്ത് കോട്ടയത്തെ ടീച്ചര്‍

ഓമനിച്ചു വളര്‍ത്തിയ ‘ടുക്കൂ’ പൂച്ചയെ തെരഞ്ഞ് അധ്യാപിക. പൂച്ചയെ കാണാതായതോടെ പത്രപ്പരസ്യം നല്‍കി കാത്തിരിക്കുകയാണ് കോട്ടയം നഗരത്തില്‍ താമസിക്കുന്ന അധ്യാപിക. അധ്യാപിക വളര്‍ത്തിയ നാടന്‍ പൂച്ചയെ കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കാണാതായത്. അഞ്ചു വര്‍ഷമായി ഇവര്‍ക്കൊപ്പമുള്ള പൂച്ചയുടെ ചെവിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നു ചൊവ്വാഴ്ച കുമാരനല്ലൂരിലുള്ള മൃഗാശുപത്രിയില്‍ ഡോക്ടറെ കാണിക്കാന്‍ എത്തിച്ചു.

ഇവിടെ എത്തിയപ്പോള്‍ വാഹനങ്ങളുടെ ശബ്ദം കേട്ട് പേടിച്ച് അധ്യാപികയുടെ കയ്യില്‍നിന്നും പൂച്ച ചാടി ഓടുകയായിരുന്നു. പിന്നീട് ഇവര്‍ പൂച്ചയെ കണ്ടിട്ടില്ല. അധ്യാപിക ബുധനാഴ്ചയും കുമാരനല്ലൂരില്‍ പൂച്ചയെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പത്രപ്പരസ്യം നല്‍കിയത്. ഓറഞ്ച് നിറത്തിലുള്ള പൂച്ചയെ കണ്ടുകിട്ടുന്നവര്‍ അറിയിച്ചാല്‍ തക്കതായ പ്രതിഫലം നല്‍കാമെന്നും പറയുന്നു. ‘ടുക്കൂ’ എന്ന പേരിലാണു പൂച്ചയെ വളര്‍ത്തിയിരുന്നത്.

Comments are closed.