ബാലുവിന്റെ ലക്ഷ്മി കണ്ണു തുറന്നു…ബോധം തിരികെ ലഭിച്ചെന്ന് ഡോക്ടര്‍മാര്‍

അന്തരിച്ച വയലിനിസ്റ്റ് ബാല ഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി റിപ്പോര്‍ട്ട്.ലക്ഷ്മിക്ക് ബോധം തിരികെ ലഭിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേഷന്‍ ഇപ്പോള്‍ 20 ശതമാനം മാത്രമാണ് നല്‍കിയിട്ടുള്ളത്. അപകടത്തില്‍ ബാലുവും ജാനിയും നഷ്ടപ്പെട്ട വിവരം ലക്ഷ്മിയെ ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് വിവരങ്ങള്‍.

ഈ മാസം 25നായിരുന്നു അപകടം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് വരുന്ന വഴി പള്ളിപ്പുറം താമരക്കുളത്തിന് സമീപത്ത് വെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഒരാഴ്ചയോളം ചികിത്സയില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞദിവസമാണ് ബാലഭാസ്‌കര്‍ മരിച്ചത്. രണ്ടാം തീയതി പുലര്‍ച്ചെ 12.50 നായിരുന്നു അന്ത്യം.അപകടത്തില്‍ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ ബാല ഭാസ്‌കറിന് ഒന്നിലധികം ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. അപകടനില തരണം ചെയ്തിരുന്നെങ്കിലും ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് ബാലഭാസ്‌കര്‍ മരിച്ചത്.വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ലക്ഷ്മിയും ഒരേ ആശുപത്രിയിലാണ്.

Comments are closed.