ദി​ലീ​പി​നെ​തി​രേ ന​ട​പ​ടി സ്വീകരിക്കാൻ എക്സിക്യൂട്ടീവിനാകില്ല ; എ.എം.എം.എ നിലപാടറിയിച്ച് മോഹൻലാൽ

ന​ട​ൻ ദി​ലീ​പി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ന​ടി​മാ​ർ ന​ൽ​കി​യ ക​ത്തി​ൽ അ​മ്മ എ​ക്സി​ക്യു​ട്ടീ​വി​ൽ തീ​രു​മാ​ന​മാ​യി​ല്ല. സ​സ്പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ അ​മ്മ എ​ക്സി​ക്യു​ട്ടീ​വി​നു തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ലാ​ൽ നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ​യാ​ണ് യോ​ഗം തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞ​ത്.

എ​എം​എം​എ​യു​ടെ ജ​ന​റ​ൽ ബോ​ഡി​യാ​ണ് ദി​ലീ​പി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​നം കൈ​ക്കൊ​ള്ളേ​ണ്ട​തെ​ന്നും ഇ​ത്ത​ര​ത്തി​ൽ സം​ഘ​ട​ന​യ്ക്കു ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം ക​ത്തു ന​ൽ​കി​യ ന​ടി​മാ​രെ ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​മെ​ന്നും മോ​ഹ​ൻ​ലാ​ൽ അ​റി​യി​ച്ചു.

ദി​ലീ​പി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ കാ​ര്യ​ത്തി​ൽ തീ​രു​മാ​നം അ​റി​യി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു ന​ടി​മാ​ർ വീ​ണ്ടും ച​ല​ച്ചി​ത്ര സം​ഘ​ട​ന​യാ​യ AMMA​ക്കു ക​ത്തു​ന​ൽ​കി​യി​രു​ന്നു. ദി​ലീ​പി​ന്‍റെ സ​സ്പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം അ​റി​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ക​ത്ത്. ന​ടി​മാ​രാ​യ രേ​വ​തി, പാ​ർ​വ​തി, പ​ദ്മ​പ്രി​യ എ​ന്നി​വ​രാ​ണു ക​ത്ത​യ​ച്ച​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​നു കൊ​ച്ചി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലും ന​ടി​മാ​ർ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു. അ​ന്നു നി​യ​മ​വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു മ​റു​പ​ടി ന​ൽ​കാ​മെ​ന്ന് AMMA ഭാര​വാ​ഹി​ക​ൾ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ AMMA​ടെ ഭാ​ഗ​ത്തു​നി​ന്നു മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു ആണ് ​നടി രേ​വ​തി പ്രതികരിച്ചത്.

യോ​ഗ​ത്തി​നു​ശേ​ഷം ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ചു മൂ​ന്നാ​മ​ത്തെ ക​ത്താ​ണ് അ​യ​യ്ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 13-ന് ​ആ​ദ്യ ക​ത്ത​യ​ച്ചു. പി​ന്നീ​ട് സം​സ്ഥാ​ന​ത്തു പ്ര​ള​യ​മു​ണ്ടാ​യ​തി​നാ​ൽ വി​ഷ​യം ഉ​ന്ന​യി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മ​ല്ലാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ 17-നു ​ര​ണ്ടാ​മ​ത്തെ ക​ത്ത​യ​ച്ചു.

ക​ത്ത് കി​ട്ടി​യോ ഇ​ല്ല​യോ എ​ന്ന​റി​യി​ക്കാ​ൻ​പോ​ലും അ​മ്മ നേ​തൃ​ത്വം ത​യാ​റാ​യി​ല്ല. അ​ങ്ങോ​ട്ട് ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ “​ഇ​ൻ​ബോ​ക്സി​ലു​ണ്ട്’ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. വ്യ​ക്ത​മാ​യ മ​റു​പ​ടി കി​ട്ടാ​ത്ത​തു​കൊ​ണ്ടാ​ണ് മൂ​ന്നാ​മ​തും ഇ​പ്പോ​ൾ ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​തെ​ന്നു രേ​വ​തി പ​റ​ഞ്ഞു.

Comments are closed.