മേക്കപ്പിനൊക്കെ ഒരു പരിധിയുണ്ട് എന്ന് ഇനി പറയരുത് ; മാല പാർവ്വതിയുടെ മേക്കോവർ ചിത്രങ്ങൾ കണ്ട് നോക്കൂ

മലയാള സിനിമയിൽ അമ്മയായും സഹനടിയായും തിളങ്ങുന്ന നടി മാലാ പാർവതിയുടെ പുത്തൻ മേക്കോവറാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താരം തന്റെ ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ബ്യൂട്ടീഷൻ അനിലാ ജോസഫാണ് മാലാ പാര്‍വതിയുടെ കിടിലൻ മേക്കോവറിന് പുറകിൽ.

പോസ്റ്റിന്റെ പൂർണരൂപം……

അനിലാ ജോസഫ് എന്ന ബ്യൂട്ടീഷനെ കുറിച്ച് ഞാൻ ആദ്യം കേൾക്കുമ്പോൾ എനിക്ക് 16 വയസ്സാണ് എന്നാണ് എന്റെ ഓർമ്മ. എന്റെ കൂട്ടുകാരി ലക്ഷ്മി പറഞ്ഞ്. ഞാൻ ആദ്യമയി അവരെ കണ്ടപ്പോൾ തന്നെ ഞാൻ ആന്റീടെ ഫാൻ ആയി പോയി. എന്റെ സങ്കല്പത്തിൽ ഞാൻ കണ്ടിരുന്ന ഒരു ബ്യൂട്ടീഷനെ ആയിരുന്നില്ല ആന്റി .എല്ലാവരിലെയും സൗന്ദര്യം മാന്ത്രിക വിരലുകൾ കൊണ്ട് ഏറ്റവും നന്നാക്കി കൊടുക്കുന്ന ആന്റി. ഒരു പാട് തമാശ പറയുന്ന, പൊട്ടിച്ചിരിക്കുന്ന ,ആരും ഇഷ്ടപ്പെട്ട് പോകുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.എന്റെ മുഖത്ത് അന്ന് നിറയെ കുരു ഉണ്ടായിരുന്നു. ഷഹനാസിന്റെ sha clove ഉം sha silk ഉം മിക്സ് ചെയ്ത് ഇട്ടാൽ മതി എന്ന് ആന്റി പറഞ്ഞു. ഇടയ്ക്ക് ഒരു ക്ലീൻ അപ്പും.എത്ര നിർബന്ധിച്ചാലും ഫേഷ്യൽ ചെയ്ത് തരില്ലായിരുന്നു പാർവതിക്കത് ആവശ്യമില്ല എന്ന് പറയുമായിരുന്നു.
സിനിമാ താരങ്ങളിൽ പലരെയും ഞാൻ ആദ്യമായി അവിടെ വച്ചാണ് കണ്ടിട്ടുള്ളത് .പാർവ്വതി, മോനിഷ തുടങ്ങി എത്രയോ പേർ.

അന്ന് എനിക്ക് ഒരു സ്വപ്നമുണ്ടായിരുന്നു. ആന്റീടെ ബ്യൂട്ടി പാർലറിന്റെ പ്രത്യേകതകളും, ട്രീറ്റ്മെന്റിന്റെ ശ്രദ്ധയും, ആന്റിടെ ബ്രൈഡൽ മേക്കപ്പും ഏറ്റവും പോപ്പുലർ ആകണമെന്ന്. പക്ഷേ ഇടയ്ക്ക് വച്ച് അവിടെ പോകാൻ തോന്നുമായിരുന്നില്ല. പല കാരണങ്ങൾ കൊണ്ടാണ്. പലപ്പോഴും ആന്റിയുടെ ശ്രദ്ധ കുറഞ്ഞത് പോലെയും തോന്നിയിരുന്നു.

ജീനിയസുകൾക്ക് തോൽവി ഇല്ല എന്ന് തെളിയിച്ച് കൊണ്ട് ആന്റി ഒരു തിരിച്ച് വരവു നടത്തി. Googlle 4.7 ആണ് പാർലറിന്റെ റേറ്റിംഗ് ! എന്നല്ല ആ ബ്യൂട്ടി പാർലർ പുതുക്കി പണിത് ഇന്റർനാഷണൽ സ്റ്റാൻഡർഡിലാക്കി! ഇന്നവിടെ പോയി.സന്തോഷം കൊണ്ട് എനിക്ക് കണ്ണ് നിറഞ്ഞു പോയി. 32
വർഷത്തെ ബന്ധം! ആന്റീ കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നതാണ് ബസത്തിൽ വന്ന ഒരേ ഒരു മാറ്റം.

ഒരു ബ്യൂട്ടീഷനും ബ്യൂട്ടി പാർലറും ആയുള്ള ബന്ധമല്ല. സ്വന്തം വീട്ടിൽ പോകുന്നത് പോലെ സ്വാതന്ത്ര്യവും സ്നേഹവും ലഭിക്കുന്ന ഒരിടമായാണ് എനിക്ക് അവിടം. എന്തിനും ഏതിനും വിളിക്കാവുന്ന…ചിരിച്ചും തമാശ പറഞ്ഞും സ്നേഹം മാത്രം തരുന്ന.. ഒരു confident human being ആണ് എനിക്ക് ആന്റി. Very Special Person.
ഏത് ഷൂട്ടിന് പോകുമ്പോഴും അവിടെ പോയിട്ട് പോയാൽ ഒരു കോൺഫിഡൻസ് ആണ്.രാജി ചേച്ചിയെ കൊണ്ടാരു ഫേഷ്യൽ.. സൗമ്യ ,ക്ലാര, ജീന, ഷീജ.. എല്ലാവരും അനുജത്തിമാരായി പാർവ്വതി ചേച്ചിയെന്ന് വിളിച്ച് കുശലം പറഞ്ഞ് കൂടെ നിൽക്കും. അവിടെ നിന്നിറങ്ങുമ്പോൾ ഒരു സന്തോഷമാ.

ഇന്നൊരു function – ന് പോകാൻ ആന്റി എന്നെ ഒരുക്കി.

ചിത്രങ്ങൾ കാണാം

 

 

Comments are closed.