സുരാജ് വെഞ്ഞാറൻമൂടിനെതിരേ നിയമനടപടിക്കൊരുങ്ങി സന്തോഷ് പണ്ഡിറ്റ്

ഹാസ്യപരിപാടിയില്‍ വ്യക്തിപരമായി അധിക്ഷേപിച്ചു എന്നത് ചൂണ്ടിക്കാട്ടി നടന്‍ സുരാജ് വെഞ്ഞാറമൂടിനും പരിപാടിയുടെ ഉത്തരവാദിത്തപ്പെട്ടവര്‍ക്കുമെതിരെ നിയപനടപിടയുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്. സുരാജ് വെഞ്ഞാറമൂടിനെ വിധികര്‍ത്താവാക്കി പ്രമുഖ ചാനലില്‍ സംഘടിപ്പിക്കുന്ന ഹാസ്യ പരിപാടിക്കെതിരെയാണ് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നിയമനടപടിയുമായി നീങ്ങുന്ന കാര്യം പണ്ഡിറ്റ് വ്യക്തമാക്കിയിരിക്കുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്നെ വ്യക്തിപരമായ് അധിക്ഷേധിപിക്കുന്ന രീതിയില് കഴിഞ്ഞ മാസം ഒരു പ്രമുഖ ചാനലില് നട൯ സുരാജ് വെഞ്ഞാറമൂട് പ്രധാന ജഡ്ജി ആയി ഒരു പരിപാടി അവതരിപ്പിച്ചിരുന്നല്ലോ..

ഇതിന്മേല് വ്യക്തിന്മേല് അവ൪ക്കെതിരെ കേസ് ഫയല് ചെയ്യുവാ൯ നിരവധി ആരാധകര് ആവശ്യപ്പെട്ടിരുന്നു..എന്നാല് പ്രളയ ബാധിതരെ സഹായിക്കുന്ന പ്രവ൪ത്തനങ്ങളിലായതിനാല് ഈ വിഷയങ്ങളില് ഇടപെട്ട് കേസ് കൊടുക്കുവാ൯ വൈകി..

ഇപ്പോള് ഞാ൯ സുരാജ് വെഞ്ഞാറമൂടിനും,
ഈ പരിപാടി സംഘടിപ്പിച്ച പ്രധാനപ്പെട്ട ഉത്തരവാദികള്ക്കെതിരേയും കേസ് കൊടുക്കുവാ൯ തീരുമാനിച്ചു…

ഈ കേസിലെ ശരികളും, തെറ്റുകളും ബഹുമാനപ്പെട്ട കോടതി ഇനി തീരുമാനിക്കും…

എന്നെ പിന്തുണക്കുന്ന ഏവ൪ക്കും നന്ദി…

വേദനിക്കുന്നവന്ടെ കണ്ണീരൊപ്പൂന്നവനാണ് യഥാ൪ത്ഥ കലാകാര൯…മറ്റുള്ളവരെ പാര വെച്ച് കണ്ണീര് കുടിപ്പിക്കുന്നവനല്ല കലാകാര൯… സംസ്ഥാന അവാ൪ഡും, ദേശീയ അവാ൪ഡും, ഓസ്കാ൪ അവാ൪ഡും ഒക്കെ കിട്ടുന്നത് നല്ലതാണ്..അതിനേക്കാള് നല്ലതാണ് മനുഷ്യത്വമുള്ള ഒരു മനുഷ്യനാകുന്നത്…

Comments are closed.