വിജയ് സേതുപതി ട്രാൻസ്ജെന്റർ ; ഒപ്പം മലയാളത്തിൽ നിന്ന് ഫഹദും : സൂപ്പർ ഡീലക്സ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന സൂപ്പർ ഡീലക്സ് എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത്. ‘ആരണ്യ കാണ്ഡം’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ ത്യാഗരാജൻ കുമാരരാജ ആണ് സംവിധാനം.

ചിത്രത്തിൽ ഒരു ഭിന്നലിംഗക്കാരനായാണ് വിജയ് സേതുപതി എത്തുന്നത്. ഫഹദ് ഫാസിൽ, രമ്യ കൃഷ്ണൻ, മിസ്കിൻ എന്നിവരാണ് മറ്റുതാരങ്ങൾ. സമാന്ത നായികയാകുന്നു.

സംഗീതം യുവൻ ശങ്കർരാജ. ത്യാഗരാജൻ കുമാരരാജ, മിസ്കിൻ, നളൻ കുമാരസാമി, നീലൻ കെ. ശേഖർ എന്നിവരാണ് തിരക്കഥ. ചിത്രം ഈ വർഷം പുറത്തിറങ്ങും.

Comments are closed.