ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാം പടി കയറാൻ മമ്മൂട്ടിയും ! കിടു ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു

ചിത്രീകരണം തുടങ്ങിയപ്പോള്‍ മുതൽ ശ്രദ്ധനേടുന്ന സിനിമയാണ് ശങ്കർ രാമകൃഷ്ണന്റെ പതിനെട്ടാം പടി. 60ല്‍ അധികം പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ മറ്റൊരു ഗംഭീര വാർത്തയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

മെഗാസ്റ്റാർ മമ്മൂട്ടിയും ഈ ചിത്രത്തിൽ ഭാഗമാകുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ ഓഗസ്റ്റ് സിനിമാസ് ഫെയ്സ്ബുക്കിലൂടെ മമ്മൂട്ടിയുടെ ലുക്ക് പുറത്തുവിട്ടത്.

സ്‌മോക്കിങ്ങ് പൈപ്പുമായി സ്റ്റൈല്‍ വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ‘ജോണ്‍ എബ്രഹം പാലയ്ക്കല്‍’ എന്നാണ് മമ്മൂട്ടിയുടെ കഥപാത്രത്തിന്റെ പേര്. ‘മമ്മൂക്ക ബിക്കംസ് ദി മാസ്റ്റര്‍ മൈന്‍ഡ്’ എന്ന തലക്കെട്ടോടെയാണ് ഓഗസ്റ്റ് സിനിമാസ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

പതിനെട്ടാം പടിയില്‍ മമ്മൂട്ടി മുഴുനീള കഥാപാത്രയാകും അവതരിപ്പിക്കുന്നതെന്നാണ് സിനിമയോട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഇവർ തയാറായില്ല.

പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണ് പതിനട്ടാം പടി. ശങ്കര്‍ തന്നെയാണ് തിരക്കഥയും. 2009ൽ റിലീസ് ചെയ്ത കേരള കഫെയിൽ ഐലൻഡ് എക്സ്പ്രസ് എന്ന ചിത്രം ശങ്കർ സംവിധാനം ചെയ്തിരുന്നു.

ബില്ല 2, തുപ്പാക്കി, ആരംഭം തുടങ്ങിയ ചിത്രങ്ങള്‍ക്കായി ആക്ഷന്‍ ചിട്ടപ്പെടുത്തിയ കെച്ച ആണ് സ്റ്റണ്ട് കൊറിയോഗ്രഫി. മമ്മൂട്ടി ചിത്രം മാമാങ്കത്തിനും ആക്‌ഷന്‍ ഒരുക്കുന്നത് മാസ്റ്റര്‍ കെച്ചയാണ്.

Comments are closed.