എനിക്ക് ഇതൊരു ബൈബിൾ പോലെയാണ് : അമലപോൾ

പൃഥ്വിരാജ് – ബ്ലെസി കൂട്ടുക്കെട്ടിന്റെ ആടുജീവിതത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവിനൊരുങ്ങി അമല പോള്‍. ആടു ജീവിതത്തിൽ തനിക്ക് ശക്തമായ കഥാപത്രമാണെന്ന് അവർ പറയുന്നു .തനിക്ക് ഇത്തരത്തിലുള്ള റോൾ കിട്ടിയത് സന്തോഷിക്കാനുള്ളതാണ്. തന്റെ സ്വപ്ന സാക്ഷത്കാരം പോലെയുള്ള കഥാപാത്രമാണ് ആടുജീവിതത്തിൽ എന്ന് നടി പറഞ്ഞു.

ആടുജീവിതം എന്റെ വലിയ സിനിമകളിലൊന്നാണ്. മലയാളസിനിമയെ രാജ്യാന്തരതലത്തിൽ എത്തിക്കാൻ കഴിയുന്ന സിനിമയായിരിക്കും. പൃഥ്രിരാജ്, ബ്ലെസി സാർ, എ.ആർ റഹ്മാൻ,റസൂൽ പൂക്കുട്ടി, മോഹനൻ സാർ അങ്ങനെ പ്രഗൽഭരുടെ കൂട്ടായ്മയാണ് ഈ സിനിമ.എനിക്ക് ഇതൊരു ബൈബിൾ പോലെയാണ്. ഓരോ ഷോട്ടും എനിക്ക് പുതിയ അനുഭവമായിരുന്നു. ഇവരെയൊക്കെ കണ്ട് പകച്ചുനിൽക്കുന്ന കൊച്ചുകുട്ടിയാണെന്ന് പറയാം. സ്വപ്നസാഫല്യമാണ് എനിക്ക് ആടുജീവിതം.സിനിമയുടെ ഒരു ഷെഡ്യൂൾ പൂർത്തിയായി. വലിയ സിനിമയാണ്. രണ്ട് വർഷം കൊണ്ട് ചിത്രം പുറത്തിറങ്ങും. പൃഥ്വിയുടെ വലിയൊരു മേക്കോവർ കൂടി സിനിമയിലൂടെ കാണാം. അതിലൊന്ന് ഞാൻ കണ്ട് കഴിഞ്ഞു. പൃഥ്വി എന്ന നടന്റെ ഏറ്റവും മികച്ച സിനിമയായിരിക്കും ആടുജീവിതം. സ്വന്തം ജീവിതം തന്നെ നൽകിയാണ് പൃഥ്വി ഈ സിനിമ ചെയ്യുന്നത്. അമല പോൾ പറഞ്ഞു.

Comments are closed.