ശബരിമല സ‌്ത്രീപ്രവേശനം; ശ്രീ ശ്രീ രവിശങ്കറുടെ നിലപാട് ഇങ്ങനെ

ശബരിമല സ‌്ത്രീപ്രവേശനവിധിയിൽ നിലപാട് വ്യക്തമാക്കി ശ്രീ ശ്രീ രവിശങ്കര്‍. പ്രായഭേദമെന്യേ സ‌്ത്രീകള്‍ക്ക‌് പ്രവേശനം നല്‍കുന്ന വിധി സ്വാഗതാര്‍ഹമാണെന്ന‌് അദ്ദേഹം പറഞ്ഞു.

മുമ്പ് ശബരിമലയിലേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നു. ദിവസങ്ങളും ആഴ‌്ചകളും വേണ്ടിവരുമായിരുന്നു. കാല്‍നടയായി സ‌്ത്രീകള്‍ യാത്രചെയ്യുന്നതും ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ സ്ഥിതി മാറി.

എല്ലാ ആചാരങ്ങള്‍ക്കുപിന്നിലും ശാസ‌്ത്രീയ കാരണമുണ്ട‌്. സാഹചര്യങ്ങള്‍ മാറുമ്പോൾ ഇത്തരം കാരണങ്ങള്‍ ഇല്ലാതാകും. അതിനാല്‍ സുപ്രീംകോടതി വിധി യുക്തിസഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.