ഒന്നും നിര്‍ബന്ധിതമായി നടക്കുന്നില്ല, എല്ലാം പരസ്പര സമ്മതത്തോടുകൂടിയാണ് ; മീ ടു കാംപെയ്‌നില്‍ നടക്കുന്ന തുറന്നുപറച്ചിലിനെതിരേ പ്രതികരണവുമായി ശില്പ ഷെട്ടി

മീ ടൂ കാമ്പയിൻ തരംഗമാണിപ്പോൾ ഇന്ത്യയാകെ. ജീവിതത്തിൽ സംഭവിച്ചിട്ടുള്ള മോശം അനുഭവങ്ങൾ പങ്കുവക്കുന്ന മീ ടൂ ഹാഷ് ടാഗ് കാമ്പയിനിലൂടെ നിരവധി പേരാണ് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. എന്നാൽ വർഷങ്ങൾക്ക് ശേഷമുള്ള വെളിപ്പെടുത്തലുകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ശില്പാ ഷെട്ടി.

സിനിമലോകത്ത് നടക്കുന്ന പല മോശം കാര്യങ്ങളും പരസ്പര സമ്മതത്തോടെയാണെന്ന് നടി പറയുന്നു. ബോളിവുഡില്‍ ലൈംഗിക അതിക്രമം ഇല്ലെന്ന് ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. ഒന്നും നിര്‍ബന്ധിതമായി നടക്കുന്നില്ല. എല്ലാം പരസ്പര സമ്മതത്തോടുകൂടിയാണ്. നിങ്ങള്‍ തയ്യാറല്ലെങ്കില്‍ അവിടെ നിന്ന് മാറി നിന്നാല്‍ പോരെ- ശില്പ ചോദിക്കുന്നു.

നിങ്ങള്‍ക്കെന്നാണ് മോശമായ അനുഭവം ഇന്‍ഡസ്ട്രിയില്‍ നിന്നും ഉണ്ടായത്, അന്ന് തന്നെ പ്രതികരിക്കണമായിരുന്നു. കാലങ്ങള്‍ കഴിഞ്ഞ് അതിനെ കുറിച്ച് ഒച്ചവെക്കുന്നു കൊണ്ട് യാതൊരു കാര്യവുമില്ല. ആരും നിങ്ങളുടെ ഭാഗം കേള്‍ക്കില്ല. വിവാദം മാത്രമേ ഉണ്ടാവുകയുള്ളൂ. പീഡനം നേരിട്ട സമയത്ത് തന്നെ പ്രതികരിക്കുന്നതിന് ആത്മബലം വേണമെന്നും അവര്‍ പറഞ്ഞു.

Comments are closed.