മേനകയും സുരേഷും അവളെ കണ്ടപ്പോള്‍ അവരാണ് പറഞ്ഞത് നല്ല കുട്ടിയാണല്ലോ ഇഷ്ടമാണേല്‍ വിവാഹം ചെയ്യൂവെന്ന് ; വിവാഹ മോചനത്തെ കുറിച്ച് ശങ്കർ

മലയാളത്തിലെ ആദ്യ ചോക്ലേറ്റ് ഹീറോ ആരായിരുന്നുവെന്ന് ചോദിച്ചാല്‍ മലയാളികള്‍ ആദ്യം പറയുക ശങ്കറിന്റെ പേരായിരിക്കും. ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ സിനിമയിലെത്തിയ ശങ്കര്‍ ഒരുകാലത്ത് മലയാളത്തിലെ സൂപ്പര്‍ സ്റ്റാറായിരുന്നു. പിന്നീട് പക്ഷേ കരിയറില്‍ അതേ നിലയിൽ നിലനിൽക്കാൻ കഴിയാതെ വന്നു

പ്രണയിച്ചു വിവാഹം കഴിച്ചെങ്കിലും കുടുംബജീവിതം സുഖകരമല്ലായിരുന്നു. രൂപരേഖയായിരുന്നു ശങ്കറിന്റെ ആദ്യ ഭാര്യ. പിന്നീട് ഇവരുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തി 2013ല്‍ നര്‍ത്തകിയായ ചൈത്രലക്ഷ്മിയെ വിവാഹം കഴിച്ചു. ആദ്യ വിവാഹബന്ധം ഏറെക്കാലം നീണ്ടുനില്ക്കാത്തതിനെ പറ്റി ശങ്കര്‍ തന്നെ തുറന്നുപറയുന്നു.

ഞാന്‍ അമേരിക്കയില്‍ സ്റ്റാര്‍ നൈറ്റ് എന്ന പ്രോഗ്രാമിന് പോയപ്പോഴാണ് അവളെ ആദ്യമായി കണ്ടത്, പിന്നീട് പ്രണയം തോന്നിയെങ്കിലും പരിചയപ്പെട്ടപ്പോള്‍ അങ്ങനെയുള്ള ചിന്തയൊന്നും മനസില്‍ വന്നിരുന്നില്ല. മേനകയും സുരേഷും അവളെ കണ്ടപ്പോള്‍ അവരാണ് പറഞ്ഞത് നല്ല കുട്ടിയാണല്ലോ ഇഷ്ടമാണേല്‍ വിവാഹം ചെയ്യൂവെന്ന്.

അവര്‍ അങ്ങനെ പറയാനുണ്ടായ കാരണം എന്തെന്നാല്‍ അവള്‍ എന്റെ വലിയ ആരാധികയായിരുന്നു. അവളുടെ റൂമില്‍ മുഴുവന്‍ എന്റെ ചിത്രങ്ങളായിരുന്നു. പിന്നീടു ഞങ്ങള്‍ പരസ്പരം പ്രണയിക്കുകയും വിവാഹം ചെയ്യുകയുമായിരുന്നു. എന്നാല്‍ പിന്നീടു ഒരുപാട് പ്രശ്‌നങ്ങള്‍ വന്നതോടെ പിരിയാന്‍ തീരുമാനിച്ചു, അതിന്റെ മനസ്സില്‍ എന്തായിരുന്നു എന്നറിയില്ല, ചിലപ്പോള്‍ പ്രായത്തിന്റെ ഇന്‍ഫാകുച്യുവേഷന്‍ ആയിരിക്കാം. മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മനസിലായതോടെ പരസ്പരം പിരിയുകയായിരുന്നു- ഒരു ചാനല്‍ പരിപാടിയില്‍ ശങ്കര്‍ പറഞ്ഞു.

Comments are closed.