പീഡനാരോപണം മറച്ചുവച്ച നടി രേവതിക്കെതിരെ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷകന്‍

ഷൂട്ടിങ്ങ് സെറ്റില്‍ വച്ച് 17 കാരിയെ പീഡിപ്പിക്കുവാന്‍ ശ്രമം നടത്തിയെന്ന WCC വാർത്താ സമ്മേളനത്തിലെ നടി രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന ആവശ്യവുമായി പോലീസില്‍ പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ അഭിഭാഷകനായ ജിയാസ് ജമാലാണ് ആവശ്യവുമായി പൊലീസിനെ സമീപിച്ചത്.

അതേസമയം, വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിനു നടി രേവതിക്കെതിരെയും കേസെടുക്കണമെന്നും പരാതിയിലുണ്ട്.

ഡബ്ല്യൂസിസി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെയാണ് പതിനേഴുകാരി പീഡനത്തിന് ഇരയായ കാര്യം രേവതി വെളിപ്പെടുത്തിയത്. ഇതിന് പുറമെ അര്‍ച്ചന പത്മിനി എന്ന ജൂനിയർ ആർട്ടിസ്റ്റും wcc വാർത്ത സമ്മേനത്തിൽ തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതും അവർ പോലീസിൽ പരാതിപെട്ടിരുന്നില്ല.

പീഡനക്കാരേയും ചൂഷകരേയും A.M.M.A എന്ന സിനിമാ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മറ്റി സംരക്ഷിക്കുന്നു എന്ന നിലപാട് ആണ് WCCക്കുള്ളത്.

Comments are closed.