സിദ്ദിഖിന്റെ നീക്കം മോഹൻലാലിൽ നിന്ന് പ്രസിഡന്റ് സ്ഥാനം തട്ടിയെടുക്കാനോ ?അഭിപ്രായവുമായി അമ്മയിലെ ഒരു വിഭാഗം
സിദ്ദിഖിന്റെ അഭിപ്രായപ്രകടനങ്ങള്‍ പലപ്പോഴും താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെ പ്രതിരോധത്തിലാക്കുന്നുവെന്ന് സംഘടനിയിലെ ഒരു വിഭാഗം. ഇപ്പോഴുണ്ടാകുന്ന വിവാദങ്ങളൊക്കെ മോഹന്‍ലാലിനെ ബലിയാടാക്കി സിദ്ദിഖിന് സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താനുള്ള നീക്കമാണെന്ന് മുതര്‍ന്ന ഭാരവാഹികളില്‍ ഒരാള്‍ പറഞ്ഞു. ഇക്കാര്യം മോഹന്‍ലാല്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ല്യുസിസി അംഗങ്ങളുമായി ചര്‍ച്ച തുടരണമെന്നും വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നാണ് മോഹന്‍ലാലിന്റെയും നിലപാട്. ട്രഷറര്‍ ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും ഇക്കാര്യമാണ് അറിയിച്ചിരുന്നത്. മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയാണ് വാര്‍ത്താക്കുറിപ്പ് തയ്യാറാക്കിയതെന്ന് ജഗദീഷ് പറഞ്ഞിരുന്നു. എന്നാല്‍ സിദ്ദിക്കും കെപിഎസി ലളിതയും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജഗദീഷിന്റെ വാര്‍ത്താ കുറിപ്പ് പൂര്‍ണമായും തള്ളുകയായിരുന്നു. ഇത് മോഹന്‍ലാലിന് അതൃപ്തിയുണ്ടാക്കിയെന്നാണ് വിവരം.
അമ്മ ഡബ്ല്യുസിസി തര്‍ക്കം ആളിക്കത്തിക്കാനാണ് സിദ്ദിഖ് ശ്രമിച്ചതെന്നും മോഹന്‍ലാലിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കമായി ഇതിനെ കാണണമെന്നും ഇവര്‍ പറയുന്നു. അമ്മ അംഗങ്ങള്‍ ഉള്‍പ്പെട്ട വാട്സ്ആപ് ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസം ജഗദീഷിന്റെയും ബാബുരാജിന്റേതുമായി വന്ന സന്ദേശങ്ങളിലും ഇത്തരത്തില്‍ ആരോപണങ്ങളുണ്ടായിരുന്നു.
ഈ മാസം 19ന് നടക്കുന്ന അടിയന്തര എക്സിക്യുട്ടീവ് യോഗം വരെ ‘അമ്മ’യെ പ്രതിനിധീകരിച്ച് അംഗങ്ങള്‍ ആരും പരസ്യപ്രസ്താവന നടത്തരുതെന്ന കര്‍ശന നിര്‍ദേശഃ മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ‘അമ്മ’ നിര്‍വാഹക സമിതിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ സിദ്ദിഖിനുണ്ട്. ജഗദീഷിന്റെ വാര്‍ത്താക്കുറിപ്പ് ദിലീപിനെ തള്ളിപ്പറയുന്നതും ഡബ്ല്യുസിസിയോട് മൃദുസമീപനം പുലര്‍ത്തുന്നതാണെന്നും കൃത്യമായ മറുപടി നല്‍കിയത് സിദ്ദിഖ് ആണെന്നുമാണ് ഇവരുടെ വാദം. മോഹന്‍ലാല്‍ പ്രസിഡന്റ് ആയിരിക്കെ ആ പണി വേറെ ആരും ഏറ്റെടുക്കേണ്ടതില്ല എന്ന നിലപാടിലാണ് നിര്‍വാഹക സമിതിയില്‍ മോഹന്‍ലാലിനെ അനുകൂലിക്കുന്ന വിഭാഗം. ജഗദീഷ് നല്കിയ ഔദ്യോഗിക വിശദീകരണത്തെ തള്ളിപ്പറഞ്ഞ സിദ്ദീഖ് മാധ്യമങ്ങളെ കണ്ടപ്പോള്‍ എക്സിക്യുട്ടീവ് അംഗം പോലും അല്ലാത്ത കെപിഎസി ലളിതയെ ഒപ്പം കൂട്ടിയത് എന്തിനെന്നും ഇവര്‍ ചോദിക്കുന്നു.
Comments are closed.