കേരളം പുരോഗമനാശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനമാണ് എന്നുള്ളത് വെറും കടലാസില്‍ മാത്രമുള്ള കാര്യമാണ്. നിലപാടെടുക്കുന്നവർക്ക് അവസരങ്ങൾ നഷ്ടമാകുന്നു : പാർവ്വതി

ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് നിലപാടുകളുടെ പേരില്‍ അവസരങ്ങള്‍ നഷ്ടമാവുന്നുവെന്ന് മടി പാര്‍വതി. ബോളിവുഡില്‍ നടികള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് മുന്നോട്ട് വന്നിട്ടുണ്ട്. അവരോട് സത്യത്തില്‍ അസൂയ തോന്നുന്നുണ്ട്. കാരണം തുറന്നു പറച്ചിലിലൂടെ അവര്‍ക്ക് അവസരങ്ങള്‍ നഷ്ടമാകുന്നില്ല. ജോലി നഷ്ടപ്പെടില്ലെന്ന ഉറപ്പ് ബോളിവുഡില്‍ നിന്നും ലഭിക്കുന്നുണ്ട്. -പാര്‍വതി പറയുന്നു.

എന്നാല്‍ ഇതല്ല കേരളത്തിലെ അവസ്ഥ. ഡബ്യുസിസി അംഗങ്ങളായ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അവസരങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. ഞങ്ങളോട് സംസാരിക്കുന്നതില്‍ നിന്നു പോലും മറ്റുള്ളവര്‍ക്ക് വിലക്കുണ്ട്.

കേരളം പുരോഗമനാശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനമാണ് എന്നുള്ളത് വെറും കടലാസില്‍ മാത്രമുള്ള കാര്യമാണ്. ഫാന്‍സ് അസോസിയോഷനുകള്‍ ഗുണ്ടാ സംഘങ്ങളായി മാറി കൊണ്ടിരിക്കുകയാണ്. എതിര്‍ത്ത് സംസാരിച്ചാല്‍ എന്തും സംഭവിക്കാം. ഞങ്ങളും ഞങ്ങളുടെ വീട്ടുകാരും ഭയന്നാണ് കഴിയുന്നത്. ചിലപ്പോള്‍ നമ്മുടെ വീട് വരെ അഗ്‌നിക്കിരയാക്കപ്പെട്ടെന്നു വരെ വരാംപാര്‍വതി പറഞ്ഞു.

എനിക്ക് ഇപ്പോള്‍ ആകെ ഒരു അവസരമാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയ്ക്ക് എന്റെ സിനിമകള്‍ എല്ലാം തന്നെ ഹിറ്റായിരുന്നു ആ എനിക്കാണ് ഇപ്പോള്‍ ഒരു സിനിമാ ഓഫര്‍ മാത്രം ലഭിച്ചിരിക്കുന്നത്. എന്റെ അമ്മ പറയുന്നുണ്ട് ഞാന്‍ എം.ബി.എ പഠിച്ചാല്‍ മതിയായിരുന്നുവെന്ന് ഒരു മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

Comments are closed.