പതിനെട്ടാം പടി കയറാൻ രഹ്ന ഫാത്തിമയും കവിതയും സന്നിധാനത്തേക്ക് ; നൂറോളം പോലീസുകാരുടേയും കമാന്റോകളുടേയും അകമ്പടി

മലകയറാൻ ഉറച്ച് രണ്ട് യുവതികൾ പമ്പയിൽ നിന്ന് മല കയറി തുടങ്ങി. ഹൈദരാബാദിൽ നിന്നുള്ള 26 കാരിയായ മോജോ ടിവിയിലെ മാധ്യമ പ്രവർത്തക കവിതയും കേരളത്തിലേറെ വിവാദങ്ങളുണ്ടാക്കിയ രഹ്ന ഫാത്തിമയും ആണ് പതിനെട്ടാം പടി ചവിട്ടാനൊരുങ്ങി മല കയറുന്നത്.
നൂറോളം പോലീസ്കാരുടേയും കമാന്റോകളുടേയും അകമ്പടിയോടെ അവർ മലകയറുന്നത്.

പമ്പയിലും മറ്റും ഭക്തർ കുറവായതിനാൽ ചിലർ മൊബൈലിൽ ചിത്രങ്ങൾ പകർത്തുന്നതല്ലാതെ പ്രതിഷേധങ്ങൾ ഒന്നും തന്നെയില്ല. ശബരിമലയിൽ ദർശനം നടത്താനെത്തുന്ന യുവതികൾക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് ആവശ്യപ്പെട്ടതായാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിനയച്ച കത്തിലാണ് ഇത്തരം ഒരു നിർദ്ദേശം ഉള്ളത്. ശബരിമലയിലേക്കെത്തുന്നവരെ തടയുന്നത് കോടതിയലക്ഷ്യമാകുമെന്നതുകൊണ്ട് ഏത് യുവതികളെത്തിയാലും ശബരിമലയിലേക്ക് കൊണ്ടു പോകാനാണ് സംസ്ഥാന സർക്കാരിന്റെയും തീരുമാനം.

കഴിഞ്ഞ ദിവസം സുഹാസിനി എന്ന മാധ്യമ പ്രവർത്തക ദർശനം നടത്താൻ എത്തിയെങ്കിലും മര കൂട്ടത്തിൽ വച്ച് പ്രതിഷേധത്തെ തുടർന്ന് പിൻതിരിയുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഈ യുവതികളുടെ മലകയറ്റം. മല കയറാൻ കഴിയുമെന്ന് തന്നെയാണ് പോലീസ് കണക്ക് കൂട്ടുന്നത്. ഇതിനായി പോലീസ് നേരത്തെ തന്നെ വേണ്ട തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

കവിതയും രഹ്ന ഫാത്തിമയും ദർശനം നടത്തിയാൽ അത് ഒരു ചരിത്രമാകും. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾക്കൊന്നും പിന്നീട് പ്രസക്തിയില്ലാതുകുകയും ചെയ്യും.

Comments are closed.