നിങ്ങളുടെ ശക്തി തെളിയിക്കാനുള്ള ഇടമായി പുണ്യഭൂമിയെ മാറ്റരുത് : ആക്ടിവിസ്റ്റുകളെ തിരിച്ചയക്കാൻ ദേവസ്വം മന്ത്രി.

ഭക്തരുടെ താത്പര്യം സംരക്ഷിക്കാൻ ആണ് സർക്കാരിന് താത്പര്യം . ആക്ടിവിസ്റ്റുകൾ ആണന്ന് അറിഞ്ഞപ്പോൾ ഇടപെടുന്നു. ശബരിമലയെ സംഘർഷഭൂമിയാക്കാൻ അനുവദിക്കില്ല. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമല പോലൊരു പുണ്യഭൂമിയെ ഉപയോഗിക്കരുത് എന്ന് കടകംപള്ളി ആവശ്യപ്പെട്ടു.

വരുന്ന ആളുകളുടെ പശ്ചാത്തലം കൂടി മനസ്സിലാക്കിയിട്ടു കൂടി വേണമായിരുന്നു പോലീസ് ഇവർക്ക് സാഹചര്യം ഒരുക്കാൻ തയ്യാറാകേണ്ടിയിരുന്നത് എന്ന് പോലീസിനെതിരെ മന്ത്രി വിമർശനം ഉയർത്തി. പ്രതിഷേധം ഉയർന്നതുകൊണ്ടല്ല ആക്ടിവിസം നടപ്പിലാക്കാനുള്ള ഇടമല്ല ശബരിമല എന്നതു കൊണ്ടാണ് ആക്ടിവിസ്റ്റുകളെ തിരിച്ചയക്കുന്നത്. ശബരിമലയിൽ എത്തുന്ന ഭക്തർക്ക് തുടർന്നും സംരക്ഷണം ഒരുക്കും.

ശബരിമല സംഘർഷഭൂമിയാക്കാൻ അനുവദിക്കില്ല . സമരത്തിന്റെ ഭാഗമായി എത്തുന്നവരെ സംരക്ഷിക്കേണ്ടതില്ല എന്ന നിലപാടാണ് സർക്കാരിനുള്ളത്.

Comments are closed.