850 ഓളം കര്‍ഷകരുടെ കോടികൾ വരുന്ന ബാങ്ക് വായ്പ ഏറ്റെടുത്ത് തിരിച്ചടയ്ക്കുമെന്ന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്‍

ഉത്തര്‍പ്രദേശിലെ 850 ഓളം കര്‍ഷകരുടെ ബാങ്ക് വായ്പ താന്‍ ഏറ്റെടുത്ത് തിരിച്ചടയ്ക്കുമെന്ന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്‍. 5.5 കോടി രൂപയായിരിക്കും ബച്ചന്‍ തിരിച്ചടയ്ക്കുക. ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഉത്തര്‍പ്രദേശിലെ 850ഓളം വരുന്ന കര്‍ഷകരുടെ 5.5 കോടി രൂപ വരുന്ന ബാങ്ക് വായ്പയാണ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്, കര്‍ഷകര്‍ക്കു വേണ്ടി ഇത്രയെങ്കിലും ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ബച്ചന്‍ പറഞ്ഞു.

അടുത്തിടെ രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ 44 പേരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി ബച്ചന്‍ സഹായം എത്തിച്ചിരുന്നു. അത് മനസിന് സംതൃപ്തി നല്‍കിയ ഒരു അനുഭവം ആയിരുന്നുവെന്ന് ബച്ചന്‍ പറഞ്ഞിരുന്നു.

മഹാരാഷ്ര്ടയില്‍ 350 പേരുടെ ലോണുകൾ ക്ലിയർ ചെയ്തതുമൂലം നിരവധി കുടുംബങ്ങളെ ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്താനായി. മുമ്പ് ആന്ധ്രയിലെയും വിദർഭയിലേയും കുറച്ച് കർഷക ലോണുകൾ തിരിച്ചടച്ചിരുന്നു. തന്റെ പ്രവര്‍ത്തനം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.