ശബരിമലയില്‍ പ്രക്ഷോഭം നടക്കുമ്പോള്‍ ഏറ്റവുമധികം ദുരിതമനുഭവിക്കുത് ഞങ്ങളാണ് ; പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടള്ള സുപ്രീം കോടതി വിധി വന്നതുമുതല്‍ പമ്പയിലും പരിസര പ്രദേശങ്ങളിലും വലിയ കോലാഹലങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അക്രമ സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് അവിടെ ഡ്യുട്ടിക്കെത്തിയിരിക്കുന്ന പോലീസുകാരാണ്. വിശ്രമമില്ലാതെ തൊഴില്‍ ചെയ്യേണ്ടിവരുന്നതിനു പുറമെ ഭക്ഷണം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും പോലീസ് ഉദ്ധോഗസ്ഥന്‍ തന്റെ ഫേസ്ബുക്കിലൂടെ കുറിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :

രാവിലെ മുതല്‍ അഞ്ചു മണിക്കൂര്‍ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പോലീസുകാരുടെ അവസ്ഥ ദയനീയമാണ്.. ഈ രാഷ്ട്രീയ, കലാപ നാടകത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നതവരാണ്, അയ്യനോട് അടിയുറച്ച ഭക്തിയുണ്ടായിട്ടും നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്നവരും അതിലുണ്ട്.. സ്വാമി ശരണം

Comments are closed.