മലയാളികളുടെ ‘അയ്യോ’ ഇനി ചെറിയ വാക്കല്ല, ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ വരെ ഇടം നേടിയിരിക്കുകയാണ് !

ഇംഗ്ലീഷ് ഭാഷയുടെ ബൈബിളായി കണക്കാക്കപ്പെടുന്ന ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയിലേക്ക് മലയാളികളുടെ സ്വന്തം ‘അയ്യോ’ എന്ന വാക്കുകൂടി കയറിപറ്റിയിരിക്കുകയാണ് . അയ്യോ എന്ന വാക്ക് ഇനി ഇംഗ്ലിഷില്‍ പറയാവുന്നതാണെന്ന് ചുരുക്കം. ‘Aiyoh’ ആണ് ‘അയ്യോ’ക്ക് ഓക്സ്ഫോർഡ് ഡിക്ഷ്ണറി നൽകിയിരിക്കുന്ന സ്പെല്ലിംഗ്.
സങ്കടം, അല്‍ഭുതം, വേദന തുടങ്ങിയ ഏത് വികാരത്തിനൊപ്പവും മലയാളി ഉപയോഗിക്കുന്ന വാക്കാണിത്. ഒഴിവാക്കാന്‍ പറ്റാത്ത വ്യാപകമായി ഉപയോഗിക്കുന്ന വൈകാരിക ദക്ഷിണേന്ത്യന്‍ പദമാണിതെന്നും ഡിക്ഷ്ണറി വ്യക്തമാക്കുന്നു. 2016ലാണ് ഓക്‌സ്‌ഫോര്‍ഡ് ഈ വാക്കിനെ അവരുടെ പുതിയ പതിപ്പിന്റെ ഡാറ്റാ ബേസില്‍ ഉള്‍പ്പെടുത്തിയത്.

ഡിക്ഷ്ണറിയിലെ വാക്കുകള്‍ പറഞ്ഞ് ജനങ്ങളെ കുഴപ്പിക്കാറുള്ള ശശി തരൂര്‍, അയ്യോയ്ക്കു കിട്ടിയ ഓക്‌സ്‌ഫോര്‍ഡ് പദവിയെക്കുറിച്ച് ഫേസ്ബുക്കിലും ട്വിറ്റര്‍ അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Comments are closed.