ശ്രുതി പറഞ്ഞതില്‍ എവിടെയാണ് പീഡനം? ശ്രുതിയേപ്പോലുള്ളവര്‍ മീ ടൂ ക്യാംപെയ്ന്‍ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ്‌ : അർജുൻന്റെ മകൾ ഐശ്വര്യ

തമിഴ് താരം അര്‍ജുനെതിരെ ഉന്നയിച്ച മീ ടു ആരോപണങ്ങളില്‍ പ്രതികരണവുമായി മകള്‍ ഐശ്വര്യ. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രുതി മീ ടൂ ക്യാംപെയ്ന്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ഐശ്വര്യ പറഞ്ഞു. തമിഴ്കന്നഡ നടി ശ്രുതി ഹരിഹരന്‍ ആണ് അര്‍ജുനെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് വന്നിരുന്നത്.

ശ്രുതി പറഞ്ഞതില്‍ എവിടെയാണ് പീഡനം? ശ്രുതിയേപ്പോലുള്ളവര്‍ മീ ടൂ ക്യാംപെയ്ന്‍ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ്‌ ഐശ്വര്യ പറഞ്ഞു.

‘ആരെങ്കിലും ബലംപ്രയോഗിച്ച് ഉപദ്രവിക്കുക, അല്ലെങ്കില്‍ മറ്റൊരാളുടെ സമ്മതപ്രകാരമല്ലാതെ ചെയ്യുക. ഇതൊക്കെയാണ് മീ ടു ക്യാംപെയ്‌നുകളിലൂടെ വെളിപ്പെടുത്തുന്നത്. ഇത് അങ്ങനെയല്ല. ശ്രുതിയെപ്പോലുള്ളവര്‍ അവരുടെ നേട്ടത്തിനായി മീ ടുവിനെ ഉപയോഗിക്കുന്നു. ചിലപ്പോള്‍ പോപ്പുലാരിറ്റിക്ക് വേണ്ടിയാകും. അവരുടേ പേരുകള്‍ എല്ലാ ചാനലിലുകളിലൂടെയും മിന്നിമറഞ്ഞു. എനിക്ക് ഇതൊരിക്കലും വിശ്വസിക്കാനാകുന്നില്ല. ശ്രുതിയുടെ തീരുമാനങ്ങളില്‍ സങ്കടമുണ്ട്. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ തന്നെ കാര്യങ്ങള്‍ തുറന്ന് സംസാരിക്കാമായിരുന്നു.’ഐശ്വര്യ പറഞ്ഞു.

അരുണ്‍ വൈദ്യനാഥന്‍ ഒരുക്കിയ നിബുണന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് അര്‍ജുന്‍ മോശമായി പെരുമാറിയെന്നായിരുന്നു ശ്രുതിയുടെ ആരോപണം. റിഹേഴ്‌സലിന്റെ സമയത്ത് മുന്‍കൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെ അര്‍ജുന്‍ ആലിംഗനം ചെയ്തുവെന്നും അത് തന്നില്‍ കടുത്ത അസ്വസ്ഥത സൃഷ്ടിച്ചുവെന്നും ശ്രുതി വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഈ രംഗത്തെക്കുറിച്ച് അര്‍ജുന്‍ പറഞ്ഞിരുന്നതായും ഐശ്വര്യ പറയുന്നു. അച്ഛന്‍ മിക്കപ്പോഴും ഞങ്ങളുമായി തിരക്കഥയൊക്കെ ചര്‍ച്ച ചെയ്യാറുണ്ട്. ആ ചിത്രത്തില്‍ അച്ഛന് താല്‍പര്യമില്ലാത്ത ഒരു പ്രണയരംഗമുണ്ടായിരുന്നു. ഇത് നീക്കം ചെയ്യാന്‍ സംവിധായകന്‍ തയ്യാറാണെങ്കില്‍ മാത്രമേ സിനിമയില്‍ അഭിനയിക്കൂ എന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. അച്ഛന്റെ അഭിപ്രായം സംവിധായകന്‍ സ്വീകരിക്കുകയും ചെയ്തു. ഒരുപാട് മാറ്റങ്ങള്‍ വരുത്തിയാണ് ആ രംഗം ചിത്രീകരിച്ചത്‌ഐശ്വര്യ വ്യക്തമാക്കി.

അര്‍ജുന്‍ ശ്രുതിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം മാന്യനാണെന്നും സിനിമയുടെ സംവിധായകനായ അരുണ്‍ വൈദ്യനാഥന്‍ അഭിപ്രായപ്പെടുകയുണ്ടായി. കൂടുതല്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ താന്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അര്‍ജുന്‍ അത് മാറ്റി എഴുതണമെന്ന് ആവശ്യപ്പെട്ടതായും അരുണ്‍ വ്യക്തമാക്കി.

ശ്രുതി പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നടിയുടെ ആരോപണം തന്നില്‍ ഞെട്ടല്‍ ഉളവാക്കിയെന്നും അത് തെറ്റാണെന്നും അര്‍ജുന്‍ പ്രതികരിച്ചു. നടിക്കെതിരേ മാനനഷ്ടക്കേസ് നല്‍കുമെന്നും അര്‍ജുന്‍ വ്യക്തമാക്കി.

Comments are closed.