ശബരിമലയില്‍ യുവതികളെ കയറ്റാനും നടിക്കു നീതി വാങ്ങികൊടുക്കാനും കഷ്ടപ്പെടുന്നവര്‍ ഇതൊന്നു കാണണം ; എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ട് അനുശോചനം ആയി വരാന്‍ ആണോ കാത്തിരിക്കുന്നെ ? നഴ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
കൊല്ലം മെഡിസിറ്റിയുടെ പുതിയ ഡ്യൂട്ടിടൈം സ്ത്രീ നഴ്സുമാരെ ആകെ കുഴപ്പത്തിലാക്കിയിരിക്കയാണ്. സ്ത്രീകള്‍ക്ക് പിന്തുടരാന് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന ഷിഫ്റ്റ് നഴ്സുമാര്‍ക്ക് ദുരിതം സമ്മാനിക്കുകയാണ്. നഴ്സസ് അസ്സോസിയേഷന് അടക്കം പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. നിരവധിപേര്‍ സോഷ്യല്‍ മെഡിയയിലൂടെയും ഇതിനോടകം പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്മിതാ ദീപു എന്ന നഴ്സ് ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്.
മുമ്പ് റോഡപകടത്തില്‍പ്പെട്ട തമിഴ് യുവാവിന് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നു അയാള്‍ മരണപ്പെടുകയും അതിനോടനുബന്ധിച്ച് ഗുരുതര ആരോപണങ്ങള്‍ നേരിട്ടു വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു കൊല്ലം മെഡിസിറ്റി.
സ്മിതയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
കൊല്ലം മീഡിസൈറ്റി യുടെ പുതിയ ഡ്യൂട്ടി time for all nurses..മോര്‍നിങ് ഷിഫ്റ്റ് 8 am to 5pm, evening shift 4.30 pm to 1 am (രാത്രി).night shift (വെളുപ്പകാല ഷിഫ്റ്റ്)12.30 am മുതല്‍ 8am വരെ… ഈ പെണ്‍കുട്ടി കള്‍ ഏങ്ങനെ വീട്ടില്‍ പോകും…എങ്ങനെ നൈറ്റ് ഷിഫ്റ്റിന് വരും? ഇതൊന്നും കാണാനും കേള്‍ക്കാനും ഗവണ്മെന്റും ഇല്ല… വനിത കമ്മീഷനും ഇല്ല.. കുറെ പുരോഗമന വാദികള്‍ ഉണ്ട്… അവരുടെ ഒന്നും കണ്ണില്‍ ഇതൊന്നും ഒരു പ്രശ്നമേ അല്ല.. പെണ്ണുങ്ങളെ ശബരിമലയില്‍ കയറ്റാത്തത് ആണ് എല്ലാവര്ക്കും വിഷമം…
രാത്രി ഒരുമണി വരെ ഡ്യൂട്ടി ചെയ്തിട്ട് നേഴ്സ്മാര് എങ്ങനെ വീട്ടില്‍ പോകും? നാളെ അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ട് അനുശോചനം ആയി വരാന്‍ ആണോ കാത്തിരിക്കുന്നെ.. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ രാത്രി ഒരു മണിക്ക് പെണ്‍കുട്ടികള്‍ എങ്ങനെ ഇറങ്ങി നടക്കും..? ആദ്യം അതിനൊക്കെ ഒരു പരിഹാരം ഉണ്ടാക്കിയാല്‍ വളരെ നന്ദി ഉണ്ടായിരുന്നു? അതിനൊക്കെ എവിടെ നേരം? ദിലീപിന്റെയും കാവ്യയുടെയും പ്രശ്നം തീര്‍ക്കണം. നടിക്ക് നീതി വാങ്ങിച്ചു കൊടുക്കണം. ശബരിമലയില്‍ യുവതികളെ കയറ്റണം.. അങ്ങനെ എന്തെല്ലാം അന്താരാഷ്ട്ര പ്രശ്നങ്ങള്‍.. ??????
ഇതിനിടയില്‍ പാവം നേഴ്സ് മാരുടെ പ്രശ്നം എവിടെ കാണാന്‍. അല്ലെ.. പണ്ടെങ്ങാണ്ടു ഇവിടെ ഒരു സുപ്രീം കോടതി വിധി വന്നിരുന്നു നേഴ്സ് മാര്‍ക്ക് ആയി… അത് പുനഃപരിശോധിക്കാന്‍ ആളാംപ്രതി ഹര്‍ജി കൊടുക്കാന്‍ പ്രൈവറ്റ് ഹോസ്പിറ്റല്‍ ഏമാന് മാര്‍ മത്സരിക്കുന്നു. ഇല്ലങ്കില്‍ നേഴ്സ് മാര്‍ക്ക് എങ്ങാനും സാലറി കൂടി പോയാലോ ??അല്ലെ… ??
എന്തുകൊണ്ട് സുപ്രീം കോടതിയുടെ ഈ നിര്‍ദേശം പാലിക്കുന്നില്ല? എന്തുകൊണ്ട് ബലരാമന് /വീരകുമാര്‍ കമ്മീഷന് നിര്‍ദേശങ്ങള്‍ ചര്‍ച്ചക്ക് എടുക്കുന്നില്ല? ????ആചാരങ്ങളും അനുഷ്ടാനങ്ങളും മാറ്റുന്നതിന് മുന്‍പ് ഇതിനൊക്കെ ഒരു പരിഹാരം കണ്ടിരുന്നു എങ്കില്‍ നന്നായിരുന്നു..
സ്മിത ദീപു.. ഖത്തര്‍.
ഇതുമായി ബന്ധപ്പെട്ട് ആര്യവർഗ്ഗീസ് കുറവിലങ്ങാട് എന്ന നഴ്സ് ഫേസ്ബുക്കിലിട്ട പോസ്റ്റ് :
JOIN GROUP
|
||||||||
Comments are closed.