സല്ലാപത്തിലേക്ക് ആനിയുടെ അത്രയും സൗന്ദര്യമുള്ള നടി വേണ്ടെന്ന് ലോഹി പറഞ്ഞു, അങ്ങനെയാണ് മഞ്ജു നായികയായത്: ലോഹിയുടെ ഭാര്യ സിന്ധുവിന്‍റെ വെളിപ്പെടുത്തല്‍

മലയാള സിനിമയില്‍ ഏതൊരു നായികയെക്കാള്‍ ഒരുപടി മുന്നിലാണ് പ്രേക്ഷക മനസ്സില്‍ ‘മലയാളിയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍’ മഞ്ജുവാര്യരുടെ സ്ഥാനം. .പ്രശസ്ഥകഥാകാരനും സംവിധായകനുമായ ലോഹിതദാസിന്റെ ചിത്രമായ സല്ലാപത്തിലൂടെയാണ് മഞ്ജു മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. ലോഹിതദാസ് വിടവാങ്ങിയിട്ട് ഒന്‍പതാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞു. മലയാള സിനിമയുടെ ചരിത്രങ്ങളായ ലോഹിതദാസിന്റെ ഓരോ ചിത്രത്തിനും പറയാന്‍ കഥകള്‍ അതിലേറെയുണ്ട്. അത്തരത്തില്‍ സല്ലാപം എന്ന സിനിമയില്‍ മഞ്ജുവാര്യര്‍ എത്തിയതിനെ കുറിച്ച് പ്രമുഖ മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് ലോഹിയുടെ ഭാര്യ സിന്ധു ലോഹിതദാസ്.

‘മഞ്ജു എന്നും നല്ല ബഹുമാനമുള്ള കുട്ടിയായിരുന്നു സാറിനോട്. തനിക്ക് ഏറ്റവും ബഹുമാനമുള്ള നടിയും മഞ്ജു വാര്യര്‍ ആണ്. ചിത്രത്തിന്റെ നിര്‍മ്മാതാവായ കിരീടം ഉണ്ണിയുടെ മനസില്‍ അന്ന് നായികാനിരയില്‍ കത്തി നിന്നിരുന്ന ആനിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ തന്റെ കഥാപാത്രത്തിന് ആനിയോളം സൗന്ദര്യം ആവശ്യമില്ലെന്നും ഒരു നാടന്‍ പെണ്‍കുട്ടി മതിയെന്നുമായിരുന്നു സാറിന്റെ ആഗ്രഹം. അങ്ങനെയാണ് മഞ്ജുവിന് അവസരം കൊടുത്തതും സുന്ദരിയായ ആനിയെ മാറ്റി നിറുത്തിയതും. പിന്നീട് തൂവല്‍കൊട്ടാരത്തില്‍ മഞ്ജു തന്നെ അഭിനയിക്കണമെന്ന് സാറിന് നിര്‍ബന്ധമായിരുന്നു’ സിന്ധു പറഞ്ഞു.

Comments are closed.