ആരാധകരെ ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപനവുമായി യുവതാരം അമ്പാട്ടി റായിഡു

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വിരമിക്കല്‍ പ്രഖ്യാപനവുമായി യുവതാരം അമ്പാട്ടി റായിഡു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന തീരുമാനം താരം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെയാണ് അറിയിച്ചത്. ഏകദിനത്തിലും ടി20 യിലും ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് രഞ്ജി ട്രോഫി ഉള്‍പ്പെടെ യുള്ള ദൈര്‍ഘ്യമേറിയ മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നതെന്നാണ് റായിഡുവിന്റെ വിശദീകരണം. ഇന്ത്യന്‍ ഏകദിന ടീമില്‍ നാലാം നമ്പര്‍ ബാറ്റ്‌സ്മാനായാണ് റായിഡു ഇറങ്ങുന്നത്.

കുറഞ്ഞ ഓവര്‍ നിരക്കിലുള്ള മത്സരങ്ങളായ ഏകദിനത്തിലും ട്വന്റി20 യിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ആഗ്രഹം റായിഡു ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെ ശനിയാഴ്ച അറിയിച്ചു. അന്താരാഷ്ട്ര മത്സരങ്ങളിലും ദേശീയ തല മത്സരങ്ങളിലും താന്‍ ഇനി ഏകദിനങ്ങളിലും ട്വന്റി20 തുടര്‍ന്നും കളിക്കുമെന്നും റായിഡു വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ വലിയ അവസരങ്ങള്‍ക്ക് താരം ബിസിസിഐയ്ക്കും എച്ച്‌സിഎ( ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍) നും, ബറോഡ ക്രിക്കറ്റ് അസോസിയേഷനും വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനും കത്തില്‍

നന്ദി അറിയിച്ചു. രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനെതിരായ അടുത്ത മത്സരത്തില്‍ അമ്പാട്ടി റായിഡു ഹൈദരാബാദിനായി ഇറങ്ങുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് അപ്രതീഷിത തീരുമാനമെത്തിയത്. വിന്‍ഡീസിനെതിരായ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ കേരളത്തിനെതിരായ രഞ്ജി ട്രോഫി ആദ്യ മത്സരം താരത്തിന് നഷ്ടമായിരുന്നു.

Comments are closed.