ഷാരൂഖിനെ കാണാൻ സാധിച്ചില്ല ; ആരാധകന് ഷാരൂഖ് ഖാന്റെ വീടിനു മുന്നില്‍ സ്വയം കഴുത്തറുത്തു
ഇന്ത്യയില്‍ താരാരാധന വല്യ പുതുമയുള്ള കാര്യമല്ല. ഇഷ്ടതാരങ്ങളെ ഒരു നോക്ക് കാണുവാന്‍ എന്ത് സാഹസവും കാണിക്കാന്‍ മുതിരുന്നവരാണ് ഇന്ത്യക്കാര്‍. ബോളിവുഡിലാണെ ഇക്കാര്യം പറയുകയേ വേണ്ട. ഇഷ്ടതാരത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത ആരാധകരാണ് അവിടെയുള്ളത്.
ബോളിവുഡ് കിംഗ് ഖാന് ഷാരൂഖിന്റെ ആരാധകന് ചെയ്തത് അല്പം കടന്ന കൈയ്യായിരുന്നു. ഷാരൂഖ് ഖാന്റെ ജന്മ ദിനത്തോട് അനുബന്ധിച്ച് കൊല്‍ക്കത്തയില്‍ നിന്നും വന്ന സാലിം(35) എന്ന യുവാവാണ് താരത്തെ കാണാന്‍ പറ്റാത്തതില്‍ മനം നൊന്ത് കഴുത്തറുത്തത്. ഷാരൂഖിന്റെ മുംബൈയിലെ വസതിയായ ‘മന്നത്തി’ന് മുന്നില്‍ വെച്ചായിരുന്നു സംഭവം. ഉടനെ അടുത്തുള്ള ബാബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ജീവന് രക്ഷിക്കുകയായിരുന്നു.
കൊല്‍ക്കത്തയില്‍ നിന്നും മുംബൈയിലെ ഷാരൂഖിന്റെ വീട്ടിന് മുമ്പില്‍ നൂറുകണക്കിന് ആരാധകര്‍ക്കൊപ്പം അദ്ദേഹവും എത്തി. എന്നാല്‍ ഷാരൂഖിനെ കാണാന്‍ കഴിയാതിരുന്ന നിരാശയില്‍ സലീം സ്വയം കഴുത്ത് മുറിക്കുകയായിരുന്നു. ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ബാബാ ആശുപത്രിയിൽ നിന്ന് ചികിത്സ തേടിയ അദ്ദേഹം സുഖപ്പെട്ടതിനെ തുടർന്ന് പിന്നീട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയതായാണ് റിപ്പോര്‍ട്ടുകള്‍.
വീഡിയോ കാണാം
Comments are closed.