#മീ_ടു ; വിശദീകരണവുമായി ശോഭന

സിനിമാ പ്രേക്ഷകരെ കുഴക്കിയ മീ ടു സ്റ്റാറ്റസിൽ വിശദീകരണവുമായി ശോഭന. മീ ടു ക്യാംപെയ്നിനെ പിന്തുണച്ചുകൊണ്ടാണ് താരത്തിന്റെ പുതിയ കുറിപ്പ്.

‘ഏത് തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും എതിര്‍ത്തുകൊണ്ട് അവയ്‌ക്കെതിരേ ശബ്ദമുയര്‍ത്തിയ സ്ത്രീകള്‍ക്കുള്ള പിന്തുണയാണ് മീ ടു.. ഭാവിയില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യനുള്ള മികച്ച അന്തരീക്ഷം ഒരുക്കിക്കൊടുക്കാന്‍ ഇതൊരു തുടക്കമാകുമെന്ന് ഞാന്‍ കരുതുന്നു ശോഭന കുറിച്ചു..

ഇന്നു രാവിലെയാണ് ശോഭന ഫെയ്സ്ബുക്കിൽ മീ ടു എന്ന ഹാഷ്ടാഗ് പങ്കുവച്ചത്. ഹാഷ്ടാഗ് മാത്രമായത് പോസ്റ്റ് കണ്ട പലരെയും ആശയക്കുഴപ്പത്തിലാക്കി. നിലവിൽ സജീവമായിരിക്കുന്ന മീ ടു ക്യാംപെയ്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ള പോസ്റ്റായിരിക്കാം ഇതെന്നാണ് ഒരു വിഭാഗം ആരാധകരുടെ കണ്ടെത്തൽ. എന്നാൽ, തനിക്ക് നേരിടേണ്ട വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറയാനുള്ള സൂചനയായി ചിലർ പോസ്റ്റിനെ കണ്ടു.

‘യാർ അന്ത ശങ്കരൻ തമ്പി’ എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ നിന്നുയര്‍ന്ന ചോദ്യം. ഇത്രയും കാലം എന്തുകൊണ്ട് ഇത് പറഞ്ഞില്ലെന്ന ചോദ്യങ്ങളും ചിലർ ഉന്നയിക്കുന്നു. എന്നാൽ, പോസ്റ്റിന് താഴെ ശോഭനയെ അധിക്ഷേപിക്കുന്ന കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. വ്യക്തിഹത്യ നടത്തുന്ന രീതിയിൽ അശ്ലീലഭാഷയിലായിരുന്നു ചില കമന്റുകൾ. ഇതുമൂലമാണോ പോസ്റ്റ് അരമണിക്കൂറിനകം പിൻവലിച്ചതെന്ന് വ്യക്തമല്ല.

പുതിയ കുറിപ്പിന് താഴെയും നിരവധി പേരാണ് താരത്തിനെതിരേ വിമര്‍ശനവുമായും ട്രോളുകളുമായും രംഗത്തെത്തിയിരിക്കുന്നത്.

Comments are closed.