കാലിലെ പരിക്ക് വകവയ്ക്കാതെ നൂറ്റിഅമ്പതാമത് രാജവെമ്പാലയെയും പിടികൂടി വാവാ സുരേഷ് ; വീഡിയോ കാണാം

നൂറ്റി അമ്പതാമത് രാജവെമ്പാലയെ പിടികൂടുന്നതിന്റെ വീഡിയോ പങ്കുവച്ച്, പാമ്പുപിടുത്തത്തില്‍ അഗ്രഗണ്യനായ വാവാ സുരേഷ്. തിരുവനന്തപുരം പാലോടിനടുത്തുള്ള എക്‌സ് സര്‍വീസ് കോളനിയില്‍ നിന്നാണ് ഇത്തവണ സുരേഷ് പാമ്പിനെ പിടികൂടിയിരിക്കുന്നത്.

നദിക്കരയില്‍ നിന്ന് പാമ്പിനെ പിടിക്കുന്നതിനിടയില്‍ വാവാ സുരേഷിന് കാലില്‍ കുപ്പിച്ചില്ല് കൊണ്ട് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്ക് വകവയ്ക്കാതെയാണ് വാവാ സുരേഷ് പാമ്പിനെ കൈപ്പിടിയിലൊതുക്കിയത്. പാമ്പിനെ പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം ലൈവായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പത്ത് വയസുള്ള ആണ്‍ രാജവെമ്പാലയെ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.

- Advertisement -

വീഡിയോ കാണാം

Comments are closed.