ആര്‍ത്തവമുളള ദിവസങ്ങളില്‍ അമ്പലത്തില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോകുക തന്നെ ചെയ്യും ; ശബരിമല വിഷയത്തില്‍ നിലപാടറിയിച്ചു നടി പാര്‍വതി

കേരളത്തില്‍ സജീവ ചര്‍ച്ചയും വിവാദവുമായിരിക്കുന്ന ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് നിലപാടുകള്‍ തുറന്നുപറഞ്ഞ് നടി പാര്‍വതി. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രീംകോടതി വിധിക്കൊപ്പമാണ് താനെന്നാണ് പാര്‍വതി വ്യക്തമാക്കിയിരിക്കുന്നത്. ‘ആര്‍ത്തവം അശുദ്ധമാണോ? ആര്‍ത്തവമുളള സ്ത്രീ മാറ്റി നിര്‍ത്തപ്പെടണ്ടവളാണോ എന്ന ചിന്ത കാലങ്ങളായി എന്നെ അലോസരപ്പെടുത്തുന്ന ചോദ്യമാണ്. ആര്‍ത്തവം അശുദ്ധമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഏറെക്കാലം ആര്‍ത്തവത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ല’. പ്രമുഖ ദേശീയ മാധ്യമത്തിന് അനുവദിച്ച വിഡിയോ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

- Advertisement -

ആര്‍ത്തവമുളള ദിവസങ്ങളില്‍ അമ്പലത്തില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോകുക തന്നെ ചെയ്യുമെന്നും വിധിക്കൊപ്പമാണെന്നും പാര്‍വതി പറഞ്ഞു. ഈ അഭിപ്രായത്തിന്റെ പേരില്‍ ഞാന്‍ ക്രൂശിക്കപ്പെട്ടേക്കാം. ആണാധികാരം അടിച്ചേല്‍പ്പിച്ച പ്രവണതകളില്‍ കുടുങ്ങി കിടക്കുന്നവരാണ് ആര്‍ത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നതെന്നും പാര്‍വതി പറഞ്ഞു.

ആരെയും വെല്ലുവിളിക്കാനല്ല ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാനാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. ചോദ്യങ്ങൾ ചോദിക്കുന്നവരെ കുറ്റക്കാരായാണ് മലയാള സിനിമ മുദ്ര കുത്തുന്നതെന്നും പാർവതി പറഞ്ഞു. അവസരങ്ങൾ ഇല്ലാതായി എന്നതു കൊണ്ട് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും പാർവതി പറഞ്ഞു. സുരക്ഷിതമായ തൊഴിലിടം ആവശ്യപ്പെട്ടതിന് തൊഴിൽ തന്നെ ഇല്ലാതായി. ഞങ്ങളുടെ അവകാശങ്ങളാണ് ഞങ്ങൾ ചോദിച്ചതെന്നും ആരുടെയും ഒൗദാരമല്ലെന്നും പാർവതി പറഞ്ഞു.

വീഡിയോ കാണാം

Comments are closed.