വിജയും രജനിയും കമലുമല്ലാ കൂടെ അഭിനയിച്ചവരില്‍ പ്രിയപ്പെട്ടവര്‍ മറ്റ് മൂന്നുപേരാണ് : വെളിപ്പെടുത്തി ജ്യോതിക

തമിഴ് സിനിമയിലെ ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാളായിരുന്നു ജ്യോതിക. തമിഴിലെ മുന്‍നിര നടന്‍മാര്‍ക്കൊപ്പം ബിഗ് ബജറ്റ് സിനിമകളില്‍ ജ്യോതിക ഒരു കാലത്ത് സ്ഥിര സാന്നിധ്യമായിരുന്നു. അതേ സമയം നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചു.

നടന്‍ സൂര്യയുമായുള്ള വിവാഹത്തിന് ശേഷം എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജ്യോതിക സിനിമയില്‍ തിരിച്ചെത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 36 വയതിനിലൂടെ ജ്യോതിക വീണ്ടും സ്ഥാനം ഉറപ്പിച്ചു. രാധാമോഹന്‍ സംവിധാനം ചെയ്ത കാട്രിന്‍ മൊഴിയാണ് ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം. ബിഗ് ബജറ്റ് സിനിമകളില്‍ നിന്ന് ഒരുപാട് അവസരങ്ങള്‍ തേടിയെത്തുന്നുവെങ്കിലും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് ജ്യോതിക പറയുന്നു. കാട്രിന്‍ മൊഴിയില്‍ ഒരു നടി എന്ന നിലയില്‍ തനിക്ക് ഒരുപാട് ചെയ്യാന്‍ സാധിച്ചുവെന്നും ജ്യോതിക പറഞ്ഞു. സിനിമയുടെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

20 വര്‍ഷങ്ങള്‍ നീണ്ട സിനിമാ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട നായകന്‍ ആരാണെന്ന് ജ്യോതിക വെളിപ്പെടുത്തി. ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. ‘എന്റെ പ്രിയപ്പെട്ട നായകന്‍മാര്‍ മൂന്ന് പേരാണ്. അവരുടെ കൂടെ ജോലി ചെയ്യാന്‍ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. അതില്‍ ഒരാള്‍ എന്റെ പുരുഷന്‍ സൂര്യ തന്നെ. മാധവന്‍, അജിത്ത് എന്നിവരാണ് മറ്റു രണ്ടുപേര്‍’ ജോ പറഞ്ഞു.

വിദ്യാ ബാലന്‍ നായികയായി ഹിന്ദിയില്‍ സൂപ്പര്‍ ഹിറ്റായ ‘തുമാരി സുലു’വിന്റെ തമിഴ് റീമേക്കാണ് കാട്രിന്‍ മൊഴി. സാധാരണക്കാരിയായ വീട്ടമ്മ ഹിറ്റ് റേഡിയോ ജോക്കിയാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

Comments are closed.