ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു: സെയ്ഫ് അലിഖാന്റെ മകളുടെ സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് സന്യാസികള്‍

സുശാന്ത് സിംഗ് രജ്പുത്തും സാറാ അലി ഖാനും പ്രധാന വേഷത്തിലഭിനയിച്ച അഭിഷേക് കപൂര്‍ ചിത്രം ‘കേദാര്‍നാഥ്’നെതിരെ ഉത്തരാഖണ്ഡിലെ സന്യാസികള്‍. ചിത്രം ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതാണെന്നും അതുകൊണ്ട് പ്രദര്‍ശനം നിരോധിക്കണമെന്നുമാണ് ആവശ്യം. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ പ്രളയം പശ്ചാത്തലമാക്കിയാണ് അഭിഷേക് കപൂര്‍ കേദാര്‍നാഥ് ഒരുക്കിയിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ തീര്‍ഥാടനത്തിന് വന്ന ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുമത വിശ്വാസിയായി നായികയും, മുസ്‌ലിം ചുമട്ടുതൊഴിലാളിയായ നായകനും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് വിവാദമുയര്‍ന്നിരിക്കുന്നത്.

ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്ന ചിത്രം നിര്‍ബന്ധമായും നിരോധിക്കണം. ഇല്ലെങ്കില്‍ പ്രക്ഷോഭമുണ്ടാക്കുമെന്ന് കേദാര്‍നാഥിലെ സന്യാസിമാരുടെ സംഘടനയായ കേദാര്‍ സഭയുടെ ചെയര്‍മാന്‍ വിനോദ് ശുക്ല പറഞ്ഞു.

ആയിരങ്ങള്‍ മരണപ്പെട്ട പ്രളയം പശ്ചാത്തലമാക്കിയ കേദാര്‍നാഥിന്റെ ട്രെയിലറില്‍ പ്രണയരംഗങ്ങള്‍ ഉള്‍പെടുത്തിയതിനെതിരെ ഉത്തരാഖണ്ഡിലെ ബി.ജെ.പി നേതാവ് അജേന്ദ്ര അജയ് രംഗത്തുവന്നിരുന്നു. ഹിന്ദുവായ നായികയെ പല്ലക്കിലേറ്റി മുസ്‌ലിമായ നായകന്‍ തീര്‍ഥാടന സ്ഥലത്തേക്ക് കൊണ്ടുപോകുന്ന തരത്തിലുള്ള ചിത്രത്തിന്റെ പോസ്റ്ററിനെയും അജയ് വിമര്‍ശിച്ചു. ഹിന്ദു തീര്‍ഥാടകരെ കേദാര്‍നാഥിലേക് പോകാന്‍ സഹായിക്കുന്ന ഒരു മുസ്‌ലിമിനേ പോലും അവിടെ നിങ്ങള്‍ക്ക് കാണാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേദാര്‍നാഥ് ട്രൈലര്‍

- Advertisement -

Comments are closed.