സംവിധായകനെ തേടി പോലീസ് എത്തി ; വിവാദ രംഗങ്ങള്‍ നീക്കം ചെയ്യും ; ഒടുവില്‍ “സ​ർ​ക്കാ​ർ’ മു​ട്ടു​മ​ട​ക്കു​ന്നു ; പ്രതിഷേധവുമായി രജനികാന്ത് അടക്കമുള്ള താരങ്ങള്‍ രംഗത്ത്

സൂ​പ്പ​ർ​താ​രം വി​ജ​യ് നാ​യ​ക​നാ​യ സ​ർ​ക്കാ​ർ എ​ന്ന ചി​ത്ര​ത്തി​ലെ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ നീ​ക്കാ​മെ​ന്ന് നി​ർ​മാ​താ​ക്ക​ൾ സ​മ്മ​തി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജെ. ​ജ​യ​ല​ളി​ത​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന, സ​ർ​ക്കാ​രി​ന്‍റെ പ​ല പ​ദ്ധ​തി​ക​ളെ​യും അ​വ​ഹേ​ളി​ക്കു​ന്ന രം​ഗ​ങ്ങ​ൾ സി​നി​മ​യി​ൽ​നി​ന്നു നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​ഡി​എം​കെ​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പു ന​ല്കി​യി​രു​ന്നു.

സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യി​ൽ അ​ത്ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ വ​രാ​നി​ട​യാ​യ സാ​ഹ​ച​ര്യം​കൂ​ടി വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നു ഫി​ഷ​റീ​സ് മ​ന്ത്രി ഡി. ​ജ​യ​കു​മാ​ർ ,സി.​വി. ഷ​ൺ​മു​ഖം എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​വാ​ദ രം​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

2011 ലെ ​എ​ഡി​എം​കെ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​ങ്ങ​ളി​ൽ സൗ​ജ​ന്യ പ​ദ്ധ​തി​വ​ഴി ഗ്രൈ​ൻ​ഡ​റും മി​ക്സി​ക​ളും ഫാ​നു​ക​ളും വി​ത​ര​ണം ചെ​യ്യു​മെ​ന്നു ജ​യ​ല​ളി​ത പ​റ​ഞ്ഞി​രു​ന്നു. ഇ​വ​യൊ​ക്കെ​യും കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ന്ന രം​ഗം സി​നി​മ​യി​ലു​ണ്ട്. രാ​ഷ്‌​ട്രീ​യ​പ​ക​പോ​ക്ക​ലി​നും അ​തു​വ​ഴി ക​ലാ​പ​ത്തി​നും ആ​ഹ്വാ​നം ചെ​യ്യു​ന്ന​താ​ണി​തെ​ന്നും സ​ർ​ക്കാ​ർ ഇ​തു ഗൗ​ര​വ​മാ​യി എ​ടു​ക്കു​മെ​ന്നും മ​ന്ത്രി ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നെ തേ​ടി പോ​ലീ​സ് എ​ത്തി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി നി​ർ​മ്മാ​താ​ക്ക​ൾ രം​ഗ​ത്ത് എ​ത്തി. സം​വി​ധാ​യ​ക​ൻ എ.​ആ​ർ മു​രു​ഗ​ദോ​സി​ന്‍റെ വീ​ട്ടി​ൽ പൊ​ലീ​സ് എ​ത്തി​യി​രി​ക്കു​ന്നെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​റ​സ്റ്റാ​ണ് ല​ക്ഷ്യ​മെ​ന്നും ചി​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​താ​ക്ക​ളാ​യ സ​ണ്‍ പി​ക്ചേ​ഴ്സ് ട്വീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ’ബ്രേ​ക്കിം​ഗ് ന്യൂ​സ്’ എ​ന്ന മു​ഖ​വു​ര​യോ​ടെ​യു​ള്ള ഈ ​ട്വീ​റ്റ് മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ ഒ​ട്ടേ​റെ​പ്പേ​ർ ഷെ​യ​ർ ചെ​യ്തു.

പോ​ലീ​സ് ത​ന്‍റെ വീ​ട്ടി​ൽ വ​ന്നി​രു​ന്നു​വെ​ന്നും വാ​തി​ലി​ൽ പ​ല ത​വ​ണ ശ​ക്തി​യാ​യി അ​ടി​ച്ചു​വെ​ന്നും താ​ൻ അ​വി​ടെ ഇ​ല്ലെ​ന്നു ക​ണ്ടു തി​രി​ച്ചു പോ​യെ​ന്നും ഇ​പ്പോ​ൾ ത​ന്‍റെ വീ​ടി​ന് പു​റ​ത്ത് പോ​ലീ​സ് ഇ​ല്ലെ​ന്നും മു​രു​ഗ​ദോസും ട്വീ​റ്റ് ചെ​യ്ത​തോ​ടെ സ​ർ​ക്കാ​രി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​വ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. എ​ന്നാ​ൽ, എ.​ആ​ർ മു​രു​ഗ​ദോ​സി​ന്‍റെ മാ​നേ​ജ​രോ​ട് ത​ങ്ങ​ൾ സം​സാ​രി​ച്ചു​വെ​ന്നും പോലീ​സ് എ​ത്തി​യി​രി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യാ​ണെ​ന്ന് അ​റി​യി​ച്ചു​വെ​ന്നും ദി ​ന്യൂ​സ് മി​നി​റ്റ് ന്യൂ​സ് പോ​ർ​ട്ട​ൽ ട്വീ​റ്റ് ചെ​യ്തു.

ഇതിനിടെ ചിത്രത്തില്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്ന് കാട്ടി ആരോഗ്യവകുപ്പും കേസ് എടുത്തിട്ടുണ്ട്. സെന്‍സര്‍ ചെയ്ത ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്യേണ്ടതില്ല എന്നു അഭിപ്രായപ്പെട്ടു നടികര്‍ സംഘം അദ്ധ്യക്ഷന്‍ വിശാല്‍ രംഗത്ത് വന്നിട്ടുണ്ട്. വിമര്‍ശനത്തോടു അസഹിഷ്ണുത പുലര്‍ത്തുന്ന സര്‍കാരുകള്‍ക്ക് ഏറെ നാള്‍ തുടരാന്‍ കഴിയില്ല എന്നും ജനം അവരെ തൂത്തെറിയും എന്നും നടന്‍ കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു. ചിത്രത്തിനെതിരെയുള്ള തമിഴ്നാട് സര്‍കാരിന്‍റെ നടപടിയില്‍ പ്രതിഷേധവുമായി സൂപ്പര്‍ സ്റ്റാര്‍ രാജനീകാന്തും രംഗത്തെത്തിയിട്ടുണ്ട്.

എ.​ആ​ർ. മു​രു​ഗ​ദോ​സ് സംവിധാനം നിര്‍വഹിച്ച ‘സര്‍ക്കാര്‍’ന്‍റെ നി​ർ​മാ​ണം സ​ൺ പി​ക്ചേ​ഴ്സാ​ണ്.​സം​ഗീ​തം എ.​ആ​ർ. റ​ഹ്മാ​ൻ. വി​ജ​യ്‌​യെ​ക്കൂ​ടാ​തെ കീ​ർ​ത്തി സു​രേ​ഷ്, രാ​ധാ​ര​വി, വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്നു.

Comments are closed.