ഒരു വയനാടന്‍ അപാരത ; കാഴ്ചകാരെ അമ്പരിച്ച് നാട്ടിലെ താരമായ വാഴ വൈറലാകുന്നു

ഒരിക്കല്‍ കുലച്ചുവെട്ടിയ പൂവന്‍വാഴ വീണ്ടും കുലച്ചത് കൗതുകമാവുന്നു. വയനാട്ടിലെ പനമരത്ത് രണ്ടാം മൈല്‍ എടയത്ത് ഗലീലിയോ ജോര്‍ജിന്റെ കൃഷിയിടത്തിലാണ് ഈ കൗതുകക്കാഴ്ച. പാതയോരത്തുള്ള കൃഷിയിടത്തിലെ പൂവന്‍വാഴ കുലവന്നു പഴുത്തതിനെത്തുടര്‍ന്നു 3 മാസം മുന്‍പ് വെട്ടിയതാണ്. എന്നാല്‍, കഴിഞ്ഞ ദിവസം നോക്കുമ്പോള്‍ വെട്ടിയ ഭാഗത്തിനു മുകളിലായി വീണ്ടും കുലവന്ന നിലയില്‍ കണ്ടു.

കൗതുകക്കാഴ്ച ബിനാച്ചി-പനമരം പാതയോരത്തായതിനാല്‍ കാഴ്ചക്കാരായി എത്തിയതും ഒട്ടേറെപ്പേരാണ്. ഒരു വാഴയില്‍ത്തന്നെ രണ്ടു കുലകളും ഒട്ടേറെ വാഴച്ചുണ്ടുകളും ഉണ്ടായ കാഴ്ച പലയിടങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും വെട്ടിയ പൂവന്‍വാഴ വീണ്ടും കുലച്ചുകാണുന്നത് ആദ്യമായിട്ടാണെന്നാണ് കാഴ്ചക്കാരായെത്തിയ പലരും പറയുന്നത്. ഇതിനോടകം പൂവന്‍വാഴയും കുലയും വൈറലായിട്ടുണ്ട്.

Comments are closed.