ആദ്യമായാണ് ഒരു തെലുങ്ക് താരത്തിന് ഇങ്ങനൊരു അംഗീകാരം കിട്ടുന്നത് ; കേരളത്തോട് നന്ദി പറഞ്ഞു അല്ലു അര്ജുന്
പ്രളയത്തെ അതിജീവിച്ച ശേഷവും ഒട്ടും പ്രൗഡി ചോരാതെയാണ് അറുപത്തിയാറാമത് നെഹ്റു ട്രോഫി ജലോത്സവം കേരളം ആഘോഷിച്ചത്. മത്സരം കാണാന്‍ പ്രത്യേക അതിഥിയായെത്തിയത് സൂപ്പര്‍ താരം അല്ലു അര്ജുന്.
അല്ലു അര്ജുന് എന്ന പേരു കേട്ടപ്പോഴേ ചെറുപ്പക്കാര്‍ ആര്‍പ്പുവിളി തുടങ്ങി. താരത്തെ വേദിയില്‍ കണ്ടപ്പോള്‍ ആവേശം പിന്നെയും ഏറി. ‘എല്ലാവര്ക്കും നമസ്കാരം’ എന്നു മലയാളത്തില്‍ അഭിവാദ്യം ചെയ്തപ്പോള്‍ ആരവത്തില്‍ കയ്യടിയും ചേര്‍ന്നു. വള്ളംകളി വേദിയിലെത്താന്‍ അവസരമൊരുക്കിയ സര്‍ക്കാരിനും കേരള ജനതയ്ക്കും നന്ദി പറഞ്ഞായിരുന്നു പ്രസംഗം.
ഹൈദരാബാദില്നിന്നാണു വരുന്നത്. എങ്ങോട്ടു പോകുന്നു എന്നു പലരും ചോദിച്ചു. കേരളത്തിലേക്കെന്നും വള്ളംകളിക്കെന്നും പറഞ്ഞപ്പോള്‍, അതൊരു തെലുങ്കു താരത്തിനു കിട്ടുന്ന വലിയ ബഹുമതിയാണ് എന്നായിരുന്നു അവരുടെ പ്രതികരണം അല്ലു അര്ജുന് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളെ വേദിയില്‍ കണ്ടപ്പോഴും ചെറുപ്പക്കാര്‍ ആര്‍ത്തുവിളിച്ചു.
ഭാര്യ സ്നേഹ റെഡ്ഡിക്കൊപ്പമാണ് അല്ലു ആലപ്പുഴയിലെത്തിയത്. കൊച്ചി എയര്പോട്ടിലിറങ്ങിയ താരം പിന്നീട് ഹോട്ടലിലെത്തി കസവ് കളറിലെ വസ്ത്രമണിഞ്ഞാണ് വേദിയിലെത്തിയത്. കേരളതനിമ നിറഞ്ഞ വേഷത്തിലായിരുന്നു സ്നേഹയും. കേരളത്തിലെത്തിയതിന്റെ ചിത്രങ്ങളും അനുഭവവും അല്ലു ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Comments are closed.