പാമ്പാട്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പാമ്പിനെ കഴുത്തില്‍ ചുറ്റിയ യുവാവിന് ദാരുണാന്ത്യം ; സുഹൃത്തുക്കള്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍

പാമ്പാട്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പാമ്പിനെ കഴുത്തില്‍ ചുറ്റിയ യുവാവിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ സല്ലൂര്‍പേട്ട നഗരത്തില്‍ തിങ്കളാഴ്ചയാണ് സംഭവം.

മൂര്‍ഖന്‍ പാമ്പുമായെത്തിയ പാമ്പാട്ടി കാഴ്ചക്കാരില്‍ നിന്നും ജഗദീഷിനെ വിളിച്ച് പാമ്പിനെ കഴുത്തിലണിയാന്‍ ആവശ്യപ്പെടുകയായിരുന്നു. കഴുത്തില്‍ നിന്നും ജഗദീഷ് പാമ്പിനെ എടുത്ത് പാമ്പാട്ടിക്കു തിരികെ നല്‍കുന്നതിനിടയിലാണ് ജഗദീഷിന്റെ കൈയ്യില്‍ കടിച്ചത്.

എന്നാല്‍ നാട്ടുവൈദ്യം എന്നോണം പാമ്പുകടി ഏറ്റാല്‍ അത് പ്രതിരോധിക്കാനുള്ള മരുന്ന് പാമ്പാട്ടി നേരത്തെ ഉപയോഗിച്ചിരുന്നു. പക്ഷെ കടിയേറ്റ ഉടനെ യുവാവ് ബോധരഹിതനായി നിലത്തു വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സമീപത്തുണ്ടായിരുന്ന സുഹൃത്തുക്കള്‍ പകര്‍ത്തിയ വീഡിയോ ആണിപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

വീഡിയോ കാണാം

Comments are closed.