എന്‍റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ആണ്, ഒരുപാട് പേരെ മറ്റാരും അറിയാതെ സഹായിക്കുന്ന മമ്മൂട്ടിയെന്ന പുസ്തകമാണ് ഞാന്‍ പഠിച്ചത്: ടിനി ടോം

മമ്മൂട്ടിയുടെ ലക്ഷണമൊത്ത ഡ്യൂപ്പായിട്ട് മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത അഭിനേതാവാണ് ടിനി ടോം. മമ്മൂട്ടിയുടെ ശരീരഘടനയും ഉയരവുമെല്ലാം ഒത്തു വരുന്ന ടിനിയായിരുന്നു അണ്ണന്‍തമ്പി, പാലേരി മാണിക്യം, പട്ടണത്തില്‍ ഭൂതം തുടങ്ങി മമ്മൂട്ടി ഡബ്ബിള്‍ റോളില്‍ അഭിനയിച്ച ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയുടെ ബോഡി ഡബിള്‍.

മമ്മൂട്ടിയും മോഹന്‍ലാലും രണ്ടു പുസ്തകങ്ങളാണ്. എന്‍റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണെങ്കിലും സിനിമ കഴിഞ്ഞാല്‍ തികഞ്ഞ കുടുംബസ്ഥനായ, ഒരുപാട് പേരെ മറ്റാരും അറിയാതെ സഹായിക്കുന്ന മമ്മൂട്ടിയെന്ന പുസ്തകമാണ് ഞാന്‍ പഠിച്ചത് ടിനി ടോം പറയുന്നു.

പുറമെ പരുക്കനും ഗൗരവക്കാരനുമാണെന്ന് തോന്നലുണ്ടാക്കുമെങ്കിലും അടുത്തറിയുന്നവരെയെല്ലാം സ്നേഹം കൊണ്ടും കരുതല്‍ കൊണ്ടും വിസ്മയിപ്പിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്ന് സിനിമയിലുള്ള എല്ലാവര്‍ക്കും അറിയാവുന്നതാണ്.അപ്രതീക്ഷിതമായി മമ്മൂട്ടിയില്‍ നിന്നും ലഭിച്ച ഒരു സ്നേഹ സമ്മാനത്തെ കുറിച്ച്‌ മുന്‍പൊരിക്കല്‍ ടിനി ടോം തന്നെ സംസാരിച്ചിരുന്നു. മമ്മൂക്ക നല്‍കിയ ഷര്‍ട്ടും കണ്ണടയും ഇപ്പോഴും സൂക്ഷിച്ച്‌ വെച്ചിരിക്കുകയാണ് ടിനി ടോം.

Comments are closed.