ഹര്‍ത്താല്‍ ദിനത്തില്‍ മോഹന്‍ലാലിന്‍റെ ‘സ്വാമി ശരണം’ പോസ്റ്റ് ; പിന്നിലെ അര്‍ത്ഥങ്ങള്‍ ആരാഞ്ഞ് ആരാധകര്‍

കറുപ്പവസ്ത്രമണിഞ്ഞ ഭക്തിസാന്ദ്രമായ ഒരു ഫോട്ടോയാണ് മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്കില്‍ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്വാമി ശരണം എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിനു താഴെ കമന്റുകളുമായി സജീവമാണ് ആരാധകര്‍. ലാലേട്ടന്‍ മാലയിട്ടോ, ട്രോളിയതാണോ എന്നൊക്കയാണ് ആരാധകരുടെ ആകാംക്ഷയേറിയ കമന്റുകള്‍. പെര്‍ഫെക്റ്റ് ടൈമിങ് എന്ന തരത്തിലുള്ള കമന്റുകളും നിറയുന്നുണ്ട് പോസ്റ്റിനു താഴെ.

2015 ല്‍ അമ്മയുടെ രോഗം മാറാനുള്ള പ്രാര്‍ത്ഥനകളുമായി താര രാജാവ് മലകയറിയിട്ടുണ്ട്. പതിനൊന്ന് വര്‍ഷത്തിന് ശേഷമായിരുന്നു അന്ന് മോഹന്‍ലാല്‍ മല ചവിട്ടിയത്. ശബരിമല വിഷയം കൊടുമ്ബിരി കൊണ്ടിരിക്കുന്ന സമയത്ത്, സ്വാമി ശരണം എന്ന രണ്ടു വാക്കുകള്‍ മാത്രമാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.

അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥങ്ങള്‍ കണ്ടു പിടിക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ കാണാന്‍ ആകുന്നത്. ഹര്‍ത്താല്‍ ദിനത്തിലെ ഈ പോസ്റ്റിന് പിന്നില്‍ എന്തെങ്കിലും രാഷ്ട്രീയം ഒളിഞ്ഞിരിപ്പുണ്ടോ എന്നും സംശയിക്കുന്നുണ്ട് ചിലര്‍. മോഹന്‍ലാല്‍ ആര്‍‌എസ്‌എസ് പ്രാന്ത സംഘചാലക് പി‌ഇ‌ബി മേനോനോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Comments are closed.