ഞങ്ങള്‍ പ്രണയത്തിലാണ് പക്ഷേ വിവാഹം കഴിച്ചു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം ; വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് ലിജോ മോളും ഷാലുവും രംഗത്ത് | വീഡിയോ കാണാം

തങ്ങള്‍ പ്രണയത്തിലാണെന്ന് ധൈര്യപൂര്‍വ്വം തുറന്നു പറഞ്ഞ യുവതാരങ്ങളാണ് ഷാലു റഹിമും ലിജോ മോളും. എന്നാല്‍ മാധ്യമങ്ങളിലൂടെ ഇരുവരും രഹസ്യ വിവാഹിതരായെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. വിവാഹം കഴിക്കുമ്പോള്‍ എല്ലാവരെയും അറിയിച്ചായിരിക്കുമെന്ന് വെളിപ്പെടുത്തി ഇരുവരും രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍. ഒരു അഭിമുഖത്തിലാണ് ഇരുവരും പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറന്നത്.

‘വിവാഹവാര്‍ത്ത ഞെട്ടിക്കുന്നതു തന്നെയായിരുന്നു. എന്റെ സുഹൃത്താണ് ഇങ്ങനെയൊരു വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പോകുന്നുണ്ടെന്ന കാര്യം അറിയിക്കുന്നത്. പിന്നെ അവര്‍ക്കും സംശയമായി. നിങ്ങള്‍ ശരിക്കും വിവാഹം കഴിച്ചോ എന്നു ചോദിച്ചായിരുന്നു പിന്നീടുളള ഫോണ്‍ കോളുകള്‍. അവരോടൊക്കെ ഞാനും ശരിക്കും ദേഷ്യപ്പെട്ടു. മീഡിയ ഫീല്‍ഡില്‍ രണ്ടുകൊല്ലം ജോലി ചെയ്തതുകൊണ്ട് പല ചാനലുകളിലും സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരെ വിളിച്ച് കാര്യം പറഞ്ഞു. പിന്നീട് ആ വാര്‍ത്ത അവരൊക്കെ പിന്‍വലിക്കുകയും ചെയ്തു.

വാര്‍ത്ത എങ്ങനെയാണ് വന്നതെന്നു അറിയില്ല. ഇതിനു മുമ്പാണെങ്കിലും ശാലുവിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ ഞങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. അങ്ങനെയുള്ള ഞങ്ങള്‍, വിവാഹം കഴിച്ചിട്ടുണ്ടെങ്കില്‍ അതുതുറന്നുപറയാന്‍ എന്തിനു മടിക്കണം. അതുകൊണ്ടാണ് അങ്ങനെയൊരു വാര്‍ത്ത വന്നപ്പോള്‍ സങ്കടം ഉണ്ടായത്.

ഞങ്ങളുടെ ഇടയില്‍ പ്രണയം തുറന്നുപറഞ്ഞത് ശാലുവാണ്. വേറെ മതത്തില്‍പെട്ട ആളെ വിവാഹം കഴിക്കുന്നതില്‍ എന്റെ കുടുംബത്തിനു ബുദ്ധിമുട്ടൊന്നുമില്ല, ശാലുവിന്റെ കുടുംബത്തിലും എന്നെ സ്വീകരിച്ചുകഴിഞ്ഞു. വിവാഹത്തെക്കുറിച്ച് ഉടനൊന്നും ചിന്തിക്കുന്നില്ല. രണ്ടുപേര്‍ക്കും സിനിമയുണ്ട്. കുറച്ചുനാള്‍ ഇങ്ങനെ മുന്നോട്ടുപോകാനാണ് തീരുമാനം.

എനിക്കെതിരെ അങ്ങനെ ഗോസിപ്പ് ഒന്നും ഉണ്ടായിട്ടില്ല. വിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പ് ആണ് ആകെ വന്നത്. അതുവളരെ വിഷമമുണ്ടാക്കി. വിവാഹവാര്‍ത്ത കാരണം ഒന്നുരണ്ടുദിവസം പുറത്തിറങ്ങാന്‍ പോലും പേടിയായിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചുപോകുമ്പോള്‍ ആളുകള്‍ വല്ലാതെ ശ്രദ്ധിക്കുന്നുണ്ട്. അതിന്റെ ആവശ്യം എന്താണ്. ഈ വാര്‍ത്ത വന്നതിനുശേഷമാണ് ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടായത്. വിവാഹവാര്‍ത്ത ഉണ്ടാക്കിയതു തന്നെ എന്തിനാണെന്നു അറിയില്ല. പ്രണയത്തിലാണെന്ന കാര്യം ഞങ്ങള്‍ തന്നെ തുറന്നുപറഞ്ഞതാണ്. ഇത്തരം വാര്‍ത്തകള്‍ മീഡിയയില്‍ എന്തിനാണ് ആഘോഷമാക്കുന്നതെന്ന് അറിയില്ല.

വീഡിയോ കാണാം

Comments are closed.