ഗജയില്‍ സകലതും നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങുമായ രാഘവ ലോറന്‍സ്; 50 ആളുകള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കും;പ്രളയകാലത്ത് കേരളത്തിന് നല്‍കിയത് ഒരു കോടി രൂപ

സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സ്വന്തമായി തന്നെ ‘ദി ലോറന്‍സ് ചാരിറ്റബിള്‍ ട്രസ്ട്’ എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ച ആളാണ് നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. ഇതിനോടകം നിരവധി പേര്‍ ആ കാരുണ്യസ്പര്‍ശം ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട് . ഇപ്പോള്‍ തമിഴ്നാട്ടില്‍ ദുരിതം വിതച്ച ‘ഗജ’യില്‍ വീടു തകര്‍ന്നവര്‍ക്ക് കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ‘ഗജ’യില്‍പ്പെട്ടു വീട് തകര്‍ന്നു പോയ ഒരു വൃദ്ധയായ അമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് താരം അവരെ സഹായിക്കാനായി മുന്നോട്ട് വരികയായിരുന്നു. കേരളം പ്രളയക്കെടുതിയിലാണ്ട സമയത്തും സഹായ ഹസ്തവുമായി ലോറന്‍സ് എത്തിയിരുന്നു. അന്ന് മുഖ്യമന്ത്രിയെ നേരിട്ട് വന്നു കണ്ടു ഒരു കോടി രൂപയാണ് നല്‍കിയത്.

”പ്രിയ ആരാധകരേ, സുഹൃത്തുക്കളേ! ‘ഗജ’ കൊടുങ്കാറ്റിന്റെ കെടുതിയില്‍പ്പെട്ട 50 പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാം എന്ന് ഞാന്‍ പ്രഖ്യാപിച്ചിരുന്നു. ബാധിക്കപ്പെട്ട കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. വീട് നഷ്ടപ്പെട്ടുപോയ വൃദ്ധയായ ഒരമ്മയുടെ വീഡിയോ കുറച്ചു കുട്ടികള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് കണ്ട എന്റെ മനസ്സിടിഞ്ഞു പോയി. ഉടന്‍ തന്നെ ആ കുട്ടികളുമായി ബന്ധപ്പെട്ടു. അവരുടെ ചെയ്ത ജോലി പ്രശംസനീയമാണ്. അത് കൊണ്ട് ആ അമ്മയുടെ വീട് നിര്‍മ്മിക്കുന്ന ഉത്തരവാദിത്തം അവരെത്തന്നെ ഏല്‍പ്പിച്ചു. ഇന്ന് മുതല്‍ ആ വീടിന്റെ ജോലികള്‍ തുടങ്ങുകയാണ്. ഇതെന്റെ ആദ്യ വീടാണ്. നിങ്ങളുടെ അനുഗ്രഹങ്ങളും പിന്തുണയും വേണം. സഹായം അവശ്യമുള്ളവരെ അറിയാമെങ്കില്‍, എന്നെ അറിയിക്കുകയും വേണം”, ലോറന്‍സ് രാഘവ ഫേസ്ബുക്കില്‍ പറഞ്ഞു.’

.

തന്‍റെ ട്രസ്റ്റിന്‍റെ സഹായത്തില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയമായി സുഖം പ്രാപിച്ചുവരുന്ന കുട്ടിയുടെ ചിത്രവും താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സാ സഹായമാവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാനായി ട്രസ്റ്റിന്‍റെ ഫോണ്‍ നമ്പര്‍ അടക്കം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട് താരം.

Comments are closed.