ഇത് എനിച്ചു ബോളു ചേട്ടായി തന്നതാ : ദീപാ നിശാന്തിനെ ട്രോളി ജൂഡ് ആന്റണി
കവിതാ മോഷണം വിവാദമായതിനു പിന്നാലെ ദീപാ നിശാന്തിനെ പരോക്ഷമായി ട്രോളി സംവിധായകന് ജൂഡ് ആന്റണി രംഗത്ത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജൂഡ് ആന്റണി ദീപാ നിശാന്തിനെ ട്രോളി രംഗത്തെത്തിയത്.
കോളേജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ യുടെ മാസികയില്‍ എസ്. കലേഷ് എന്ന യുവ കവിയുടെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച ദീപാ നിശാന്തിനെതിരെ എസ്. കലേഷ് രംഗത്തെത്തിയതോടെയാണ് കവിതാ മോഷണം പുറത്താകുന്നത്.തുടര്‍ന്ന് തനിക്ക് കവിത അയച്ചുതന്നതും സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയത് ശ്രീചിത്രനാണെന്നും വെളിപ്പെടുത്തികൊണ്ട് അവര്‍ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.നേരത്തെ മമ്മുട്ടി ചിത്രം കസബയെക്കുറിച്ച് നടി പാര്‍വതി നടത്തിയ വിവാദ പരാമര്‍ശത്തില്‍ പാര്‍വതിയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച ജൂഡിനെതിരെ ദീപ രംഗത്ത് വന്നിരുന്നു.
ജൂഡിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ഒരു ദിവസം ഡുണ്ടുമോൾ ക്ലാസ്സിൽ ഒരു കിടിലൻ റബർ കൊണ്ട് വന്നു. എല്ലാരും കൊള്ളാം എന്ന് പറഞ്ഞപ്പോ ചിലർ പറഞ്ഞു ഇത് പിക്കുവിന്റെ റബർ ആണല്ലോ എന്ന്. അപ്പൊ ഡുണ്ടുമോൾ പറഞ്ഞു ഞ്ഞിങ്ങൾക്കെന്നെ അറിയാലോ എനിച്ചതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ. പിക്കു കഷ്ടപ്പെട്ട് റബർ വാങ്ങിയത് കടക്കാരൻ ബില്ല് സഹിതം കാണിച്ചപ്പോ ഡുണ്ടുമോൾ ചിണുങ്ങി കൊണ്ട് പറയുവാ ഇത് എനിച്ചും ബോളു ചേട്ടായി തന്നതാ ഞാൻ എന്ത് ചെയ്യാനാ എന്ന്. പാവം ഡുണ്ടു മോൾ.
Comments are closed.