ഓവിയയുടെ ‘എ’ സർട്ടിഫിക്കറ്റ് സിനിമ 90ML ട്രെയിലറിനെതിരെ വിമർശകര്‍

0

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ െപ്രശസ്തയായ ഓവിയ നായികയാകുന്ന ചിത്രമാണ് 90 എംഎൽ. പെൺകുട്ടികള്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിനു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിട്ടുള്ളത്. ദ്വയാർഥ പ്രയോഗങ്ങളും ലഹരിയുടെ അധിക ഉപയോഗവുമാണ് സിനിമയുടേതായ ട്രെയിലറിൽ നിറഞ്ഞു നില്‍ക്കുന്നത് .ട്രെയിലറിൽ ഓവിയയുടെ ലിപ്‌ലോക്ക് രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ട്രെയിലറിന് താഴെ വിമർശനങ്ങളും ഉയരുന്നുണ്ട്. പോൺ സിനിമകളേക്കാൾ വൃത്തികെട്ട അവസ്ഥയിലാണ് ചില തമിഴ് സിനിമകളെന്നും ഇൻഡസ്ട്രിയെ ഇത് ദോഷം ചെയ്യുമെന്നും വിമർശകർ പറയുന്നു. ഓവിയയിൽ നിന്നും ഇത്തരത്തിലൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും ചിലർ വിലയിരുത്തുന്നു.

മലയാളിതാരം ആൻസൻ പോൾ ഒരു പ്രധാനവേഷത്തിൽ എത്തുന്നു. മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ഫെബ്രുവരി 22ന് റിലീസ് ചെയ്യും.

അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് ചിമ്പു. താരം അതിഥി വേഷത്തിലും സിനിമയിൽ പ്രത്യക്ഷപ്പെടുന്നു.

ട്രെയിലര്‍ കാണാം

Leave A Reply

Your email address will not be published.