സംവിധായകന്‍ അരുണ്‍ ഗോപിക്കും സൗമ്യയ്ക്കും പ്രണയസാഫല്യം : ചിത്രങ്ങള്‍ കാണാം

സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി. സെന്റ് തെരേസാസ് കോളജ് അധ്യാപികയായ കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു. നീണ്ടനാള്‍ നീണ്ട പ്രണയമാണ് വൈറ്റില പള്ളിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ സഫലമായത്.

ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ ആയിരുന്നു വിവാഹ ചടങ്ങുകള്‍. നടന്‍ ദിലീപ്, കലാഭവന്‍ ഷാജോണ്‍, ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുണ്ടന്നൂര്‍ ക്രൗണ്‍ പ്ലാസയില്‍ വിവാഹസത്ക്കാരവും നടന്നു.

സിനിമാ മേഖലയിലുള്ളവര്‍ക്കായി അടുത്ത തിങ്കളാഴ്ചയാണ് വിരുന്നൊരുക്കിയിരിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രമായ രാമലീലയിലൂടെ ആണ് അരുണ്‍ ഗോപി സ്വതന്ത്ര സംവിധായകനാകുന്നത്. തന്‍റെ രണ്ടാമത്തെ ചിത്രമായ പ്രണവ് നായകനായ ഇരുപത്തൊന്നാം നൂറ്റാണ്ട് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടയില്‍ ആണ് ഇരട്ടമധുരം എന്നോണം പ്രണയസാഫല്യവും സാക്ഷാത്കരിച്ചത്.

Comments are closed.